Jio Prepaid Plan: അടിപൊളി പ്ലാനുമായി ജിയോ, 999 രൂപയ്ക്ക് പ്രതിദിനം 3 GB Data

ഉപയോക്താക്കളുടെ ആവശ്യം മുന്നില്‍ക്കണ്ട് അടിപൊളി പ്ലാന്‍ അവതരിപ്പിച്ച് Reliance Jio... 

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 03:51 PM IST
  • ഉപയോക്താക്കളുടെ ആവശ്യം മുന്നില്‍ക്കണ്ട് അടിപൊളി പ്ലാന്‍ അവതരിപ്പിച്ച് Reliance Jio...
  • Jioയുടെ ഈ തകര്‍പ്പന്‍ പ്ലാന്‍ 3 GB പ്രതിദിന ഡാറ്റ നല്‍കുന്നതോടോപ്പം unlimited calling സൗകര്യവും ഉപയോക്താക്കള്‍ക്ക് നല്‍കുന്നു
Jio Prepaid Plan: അടിപൊളി പ്ലാനുമായി ജിയോ,  999 രൂപയ്ക്ക്  പ്രതിദിനം 3 GB Data

Jio Prepaid Plan: ഉപയോക്താക്കളുടെ ആവശ്യം മുന്നില്‍ക്കണ്ട് അടിപൊളി പ്ലാന്‍ അവതരിപ്പിച്ച് Reliance Jio... 

Jioയുടെ  ഈ  തകര്‍പ്പന്‍ പ്ലാന്‍  3 GB പ്രതിദിന ഡാറ്റ നല്‍കുന്നതോടോപ്പം   unlimited calling സൗകര്യവും ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.  വീട്ടിലിരുന്ന്  ജോലി ചെയ്യുന്നവര്‍ക്ക്,  ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ യോജിക്കുന്ന ദീർഘകാല വാലിഡിറ്റിയുള്ള പ്ലാന്‍ ആണ് ഇത്.  

Also Read: നെറ്റ്വർക്ക് പണി മുടിക്കയിതിന് പരിഹാരവുമായി Jio, എല്ലാവർക്കും രണ്ട് ദിവസത്തെ സൗജന്യ Jio Unlimited Plan

ജിയോയുടെ  (Jio) ഈ   അടിപൊളി പ്ലാനിന്‍റെ  വിലയും നേട്ടങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം.

ജിയോയുടെ 999 രൂപയുടെ  പ്ലാൻ  ( Jio 999 Plan)

ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി 999 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിയ്ക്കുകയാണ്.  84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്.  ദീര്‍ഘകാല വാലിഡിറ്റിയുള്ള  വളരെ ജനപ്രിയമായ ഒരു പ്ലാന്‍ ആണ് ഇത്.  ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ദിനംപ്രതി  3 ജിബി ഡാറ്റ  (3 GB Data) ലഭിക്കും. അതായത് പ്ലാന്‍ കാലാവധിയില്‍  ഉപയോക്താക്കൾക്ക്  252 ജിബി ഡാറ്റയാണ് ആകെ ലഭിക്കുക.  പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ, ഇന്‍റർനെറ്റ് വേഗത 64Kbps ആയി കുറയും. 

Also Read: Reliance Jio vs Airtel vs VI : റീച്ചാർജിനൊപ്പം OTT സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ടെലികോം കമ്പിനികൾ

പ്രതിദിന ഡാറ്റ കൂടാതെ  മറ്റ് പല ആനുകൂല്യങ്ങളും ഈ പ്ലാന്‍  നല്‍കുന്നുണ്ട്.  അതായത്, ഈ പ്ലാന്‍   ഉപയോക്താക്കൾക്ക്  unlimited calling സൗകര്യവും നല്‍കുന്നു.  ഈ സൗകര്യം  ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും പ്രയോജനപ്പെടുത്താം. അതുകൂടാതെ,  100 സൗജന്യ എസ്എംഎസും  (100 Fress SMS) പ്ലാനിൽ നൽകുന്നുണ്ട്

ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന  മറ്റ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മികച്ചതാണ് 999 രൂപയുടെ ഈ  പ്ലാന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News