പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണുകളായ ഇൻഫിനിക്സ് നോട്ട് 12 ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. ജനുവരി 25 നാണ് പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രൈറ്റ് അമോലെഡ് പാനൽ, സ്ലിം ഡിസൈൻ, 50 മെഗാപിക്സൽ ക്യാമറകൾ എന്നിവയാണ് പുതിയ ഇൻഫിനിക്സ് ഫോണുകളുടെ പ്രധാന പ്രത്യേകതകൾ. മീഡിയടേക് പ്രൊസസ്സറുമായി എത്തിയ ഫോണുകളുടെ വില 10000 രൂപയിൽ താഴെ മാത്രമാണ്.
ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഈ ഫോണുകൾ എത്തുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഇൻഫിനിക്സ് നോട്ട് 12 ഐ ഫോണുകളുടെ വില 9,999 രൂപ മാത്രമാണ്. കൂടാതെ ഫോണിൽ 30 മാസത്തേക്ക് പുതിയ ജിയോ സിം എടുക്കുന്നത് വഴി ഇപ്പോൾ 1000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഫോണിന് ലഭിക്കും. ആകെ 2 കളർ വേരിയന്റിലാണ് ഫോണുകൾ എത്തുന്നത്. മെറ്റാവേഴ്സ് ബ്ലൂ, ഫോഴ്സ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ജനുവരി 30 മുതൽ ഫോണുകൾ വിപണിയിൽ എത്തും.
ALSO READ: Free OTT: എയർടെൽ റീ ചാർജ് ചെയ്താൽ ഹോട്ട് സ്റ്റാറും, ആമസോൺ പ്രൈമും സൗജന്യം
ഇൻഫിനിക്സ് നോട്ട് 12 ഐ ഫോണുകൾക്ക് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ പാനലിന് 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസാണ് ഉള്ളത്. 60Hz റിഫ്രഷ് റേറ്റോട് കൂടിയ ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് വൈഡ്വൈൻ എൽ 1 സെർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഫോണിന് 7.8 മില്ലിമീറ്റർ തിക്ക്‌നെസാണ് ഉള്ളത്. 12എൻഎം മീഡിയടെക് ഹീലിയോ G85 പ്രൊസസ്സറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന് 50 മെഗാപിക്സൽ മെയിൻ ലെൻസും മറ്റ് രണ്ട് സെൻസറുകളും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ സെൽഫി ക്യാമറ 8 മെഗാപിക്സലാണ്. ഫോണിൽ മീഡിയടെക് ഹീലിയോ ജി85 പ്രൊസസ്സറാണ് ഒരുക്കിയിരിക്കുന്നത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...