Covid Second Wave: ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ഗൂഗിളും മൈക്രോ സോഫ്റ്റും

ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും പരിശോധനാ ഉപകരണങ്ങള്‍ക്കുമായാണ് സഹായം.

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 12:07 PM IST
  • മൈക്രോ സോഫ്റ്റും സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
  • ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇന്ത്യയിലെ കുടുംബങ്ങൾക്കും, രണ്ടാമതായി യൂണി സെഫ് വഴി മെഡിക്കൽ ഉപകരണങ്ങളും,മരുന്നുകളും എത്തിക്കാനും ഉപയോഗിക്കും
  • സാങ്കേതിക സഹായങ്ങളും ഇരു കമ്പനികളും അനുവദിക്കും
  • അമേരിക്കയും സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്
Covid Second Wave: ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ഗൂഗിളും മൈക്രോ സോഫ്റ്റും

New Delhi: കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ അവസ്ഥയിൽ ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ഗൂഗിളും മൈക്രോ സോഫ്റ്റും. കോടിയുടെ സഹായം പ്രഖ്യാപിച്ചു. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും പരിശോധനാ ഉപകരണങ്ങള്‍ക്കുമായാണ് സഹായം. ഇത് സംബന്ധിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു.

യൂണിസെഫ് (UNICEF) വഴി സഹായം എത്തിക്കാന്‍ 135 കോടി രൂപ (18 ദശലക്ഷം ഡോളര്‍) പ്രഖ്യാപിക്കുകയാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. മൈക്രോ സോഫ്റ്റും സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: Motorola Moto G60, Moto G40 Fusion: റെഡ്മി നോട്ട് 10, റിയൽ മി 8 സീരീസുകളെ കടത്തിവെട്ടാൻ Moto G60 യും Moto G40 ഫ്യൂഷനും ഇന്ത്യ

ഗൂഗിളിൻറെ (Google) സാമ്പത്തിക സഹായം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇന്ത്യയിലെ കുടുംബങ്ങൾക്കും, രണ്ടമതായി യൂണി സെഫ് വഴി മെഡിക്കൽ ഉപകരണങ്ങളും,മരുന്നുകളും എത്തിക്കാനും ഉപയോഗിക്കുമെന്ന് ഗൂഗിളിൻറെ ഇന്ത്യ മേധാവി സഞ്ജയ് ഗുപ്ത് അറിയിച്ചുട്ടുണ്ട്.

ALSO READ: Xiaomi Mi 11 Ultra: മികച്ച ക്യാമറകളും അതിലേറെ മികച്ച മറ്റ് സവിശേഷതകളുമായി ഷവോമിയുടെ പുതിയ ഫോൺ

നേരത്തെ സ്ഥിതി അതീവ ഗുരുതരമായതിനാൽ അമേരിക്കയും ഇന്ത്യക്ക് സഹായം വ്ഗാദാനം ചെയ്തിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ മരുന്നുകൾ എന്നിവ എത്തിക്കുമെന്നാണ് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News