Bad Breath Remedies: വായ്നാറ്റമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം?
പല കാരണങ്ങള്‍ കൊണ്ടും വായ്നാറ്റം ഉണ്ടാകാം. ചില ശീലങ്ങൾ കൊണ്ടോ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ തുടങ്ങിയവയൊക്കെ കൊണ്ട് വായ്നാറ്റം ഉണ്ടാകാം. വായ്നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വെള്ളം കുടിക്കുക: വായിൽ ഉമിനീർ ഉത്പാദനം കുറയുന്നത് മൂലം വായ്നാറ്റം ഉണ്ടാകാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാതിരിക്കുക എന്നിവ വായ നാറ്റത്തിന് കാരണമാകും
പല്ല് തേക്കുക: ദിവസവും രണ്ട് നേരം പല്ല് തേക്കുക. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. നാവും ബ്രഷ് ചെയ്യുക.
മൗത്ത് വാഷ് ഉപയോഗിക്കുക: ബാക്ടീരിയയെ നശിപ്പിക്കാൻ ആന്റി മൈക്രോബയൽ അല്ലെങ്കിൽ ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.
ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക: വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ വായ്നാറ്റത്തിന് കാരണമാകും
പുകവലി-മദ്യപാനം ഉപേക്ഷിക്കുക: കാരണം ഇവയൊക്കെ വായ്നാറ്റം ഉണ്ടാക്കാം
ഗ്രാമ്പൂ കഴിക്കാം: ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും. അതുപോലെ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല