തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറിൽ ദമ്പതികളെ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏക മകന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കിയതെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് കൈകൾ പരസ്പരം കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ കാറിൽ എത്തിയ ദമ്പതികൾ കൈകൾ ചേർത്ത് കെട്ടി നെയ്യാറിൽ ചാടുകയായിരുന്നു.
ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. കരയിൽ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അപകടത്തിൽ മരിച്ചത്. ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നൽകി വേദനയിൽ നിന്നും കരകയറാനാകാതെയാണ് ജീവിക്കുകയായിരുന്നു ദമ്പതികൾ.
മകന്റെ മരണത്തിന് ഒരു വർഷമാകാനിരിക്കെയാണ് ജീവനൊടുക്കിയത്. മകന്റെ സ്കൂൾ ബെൽറ്റ് സ്നേഹദേവ് അരയിൽ കെട്ടിയിരുന്നു. മകന്റെ മരണത്തിൽ മനംനൊന്താണ് മരണം. മകൻ മരിച്ച ശേഷം ജീവിതം ദുരിത പൂർണ്ണമാണ്. ഇനിയും ജീവിക്കാൻ കഴിയുന്നില്ല. തുടങ്ങിയ വിവരങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.