ന്യൂഡൽഹി: കൊറോണാ വൈറസ് (Coronavirus) പകർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മിക്ക ആളുകളും ഇപ്പോൾ വീട്ടിൽ ഇരുന്നുകൊണ്ടാണ് ജോലി (Work From Home) ചെയ്യുന്നത്. ഇതിൽ ഒരു കാര്യമുള്ളത് വീട്ടിൽ ഇരുന്നുള്ള ജോലിക്ക് ഒരു ലാപ്‌ടോപ്പ് അത്യാവശ്യമാണ് എന്നതാണ്.
ഇതിനിടയിൽ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിൽ (Amazon) നിരവധി മികച്ച ലാപ്‌ടോപ്പ് ഡീലുകൾ നടക്കുന്നുണ്ട് . ഈ സന്ദർഭത്തിൽ വിലകുറഞ്ഞതും മികച്ച ലാപ്‌ടോപ്പ് സെറ്റുകളെയും കുറിച്ച് നമുക്ക് നോക്കാം..
Also Read: Work From Home: അറിയാം.. ഉയർന്ന ഇന്റർനെറ്റ് വേഗതയുള്ള ഈ 5 ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
Acer One 14
നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഒരു ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് Acer One 14 നെക്കുറിച്ച് ചിന്തിക്കാം. ഈ 14 ഇഞ്ച് ലാപ്‌ടോപ്പിൽ നിങ്ങൾക്ക് ഒരു AMD പ്രോസസർ നൽകുന്നു. ലാപ്ടോപിൽ Windows 10 Home ഉം നൽകുന്നുണ്ട്. 4GB RAM ഉള്ള ഈ ലാപ്ടോപ്പിന്റെ വില 22,990 രൂപയാണ്.
Lenovo Ideapad S145
വിലകുറഞ്ഞ ലാപ്‌ടോപ്പുകളുടെ പട്ടികയിലെ മികച്ച ഓപ്ഷനാണ് Lenovo Ideapad S145. ഈ കമ്പ്യൂട്ടറിന് AMD A6-9225 പ്രോസസർ ലഭിക്കുന്നു. മെമ്മറിയെക്കുറിച്ച് പറയുമ്പോൾ ഈ ലാപ്‌ടോപ്പിന് 4GB RAM DDR4 ഉം 1TB HDD എന്നിവ നൽകുന്നു. 15.6 ഇഞ്ച് എച്ച്ഡി സ്‌ക്രീനുള്ള ഈ ലാപ്ടോപ്പിന്റെ വില 24,990 രൂപയാണ്.
ASUS VivoBook
താങ്ങാനാവുന്ന ലാപ്‌ടോപ്പുകളുടെ പട്ടികയിൽ ASUS VivoBook ശരിയായ മറ്റൊരു ഓപ്ഷനാണ്. ഈ വിലകുറഞ്ഞ ലാപ്‌ടോപ്പിന് Intel Quad Core Pentium Silver N5030 പ്രോസസർ ഉണ്ട്. ഇന്റർനെറ്റ് സ്റ്റോറേജിന്റെ കാര്യം പറയുകയാണെങ്കിൽ ഇതിൽ 4GB RAM നൽകിയിട്ടുണ്ട്. ഒപ്പം 1TB HDD സ്റ്റോറേജും ലഭിക്കും. ഈ ലാപ്ടോപ്പിന്റെ വില 24,990 രൂപയാണ്.
വെറും 17,190 രൂപയ്ക്ക് വാങ്ങാം AVITA Essential
ഈ സമയം ഇതിലും വിലകുറഞ്ഞ ലാപ്‌ടോപ് നിങ്ങൾക്ക് ആമസോൺ സൈറ്റിൽ കണ്ടെത്താൻ കഴിയില്ല. എവിറ്റ എസൻഷ്യലിന്റെ ( AVITA Essential)വില 17,190 രൂപ മാത്രമാണ്. ഈ താങ്ങാനാവുന്ന ലാപ്‌ടോപ്പിൽ Celeron N4000 processor ലഭ്യമാണ്. കൂടാതെ ഇതിൽ 4GB RAM ഉം 128GB SSD മെമ്മറിയും ഇതിൽ നൽകിയിട്ടുണ്ട്.
Also Read: മകൻ രാഷ്ട്രീയക്കാരനല്ല; പ്രതികരണവുമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ
HP 15 Entry Level
കുറഞ്ഞ വിലയുള്ള ലാപ്ടോപ്പുകളുടെ ലിസ്റ്റിൽ HP 15 Entry Level ഉണ്ട്. ഈ ലാപ്ടോപ്പിന്റെ വില 23,990 രൂപയാണ്. ഇതിൽ AMD 3020e പ്രോസസർ നൽകിയിട്ടുണ്ട്. ലാപ്ടോപ്പിൽ 4 GB DDR4 SDRAM, 1TB HDD മെമ്മറിയും നൽകുന്നു. AMD Radeon Graphics കാർഡുകൾ ഈ ലാപ്‌ടോപ്പിന് ജീവൻ പകരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...