WhatsApp LPG Cylinder Booking: ഗാർഹിക സിലിണ്ടറിന്റെ വില ഇപ്പോൾ ആകാശം മുട്ടിയിരിക്കുന്ന സമയമാണ്. ഈ മാസത്തിൽ 10 രൂപ കുറഞ്ഞിട്ടുണ്ടെങ്കിലും അങ്ങോട്ടും ഈ ആശ്വാസം എണ്ണക്കമ്പനികൾ നൽകുമോ ഇല്ലയോ എന്നത് കമ്പനികൾക്ക് മാത്രമേ അറിയൂ.
എന്നാൽ ഇപ്പോൾ ഒരു കാര്യം ഉണ്ട് അതറിയുമ്പോൾ നിങ്ങളുടെ ടെൻഷൻ കുറച്ച് കുറയും അതെന്തെന്നാൽ ഇനി നിങ്ങൾക്ക് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യണമെങ്കിൽ WhatsApp ൽ ഒരു മെസ്സേജ് അയച്ചാൽ മതിയാകും.
Also Read: LPG Booking Offer: 809 രൂപയുടെ എൽപിജി സിലിണ്ടർ വെറും 9 രൂപയ്ക്ക്.. അറിയാം!
WhatsApp ലൂടെ എങ്ങനെ ചെയ്യാം എൽപിജി ബുക്കിംഗ്
WhatsApp വഴി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനായി എണ്ണക്കമ്പനികൾ സ്വന്തം നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. നിങ്ങൾ ഈ നമ്പറിൽ REFILL എന്ന് ടൈപ്പുചെയ്ത് അയക്കണം.
വാട്ട്‌സ്ആപ്പിന്റെ സഹായത്തോടെ ബുക്ക് ചെയ്ത ശേഷവും സ്റ്റാറ്റസ് കണ്ടെത്താനാകും. Indane, HP ഗ്യാസും വാട്ട്‌സ്ആപ്പ് വഴി എൽപിജി ബുക്കിംഗ് സേവനം വാഗ്ദാനം ചെയ്യുന്നു. ഗ്യാസ് സിലിണ്ടർ നിങ്ങൾക്ക് എങ്ങനെ ഈ വാട്ട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാമെന്ന് നമുക്ക് നോക്കാം..
വാട്ട്‌സ്ആപ്പിലൂടെ Indane Gas ബുക്ക് ചെയ്യാം
സാധാരണയായി Indane ഉപഭോക്താക്കൾക്ക് 7718955555 എന്ന നമ്പറിൽ വിളിച്ചാണ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത്. ഇതുകൂടാതെ WhatsApp ലൂടെ ഗ്യാസ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും 7588888824 എന്ന നമ്പറിലേക്ക് REFILL എന്നെഴുതി സന്ദേശം അയയ്ക്കണം. ശേഷം നിങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഈ നമ്പർ സേവ് ചെയ്യുക. കാരണം ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ നമ്പറിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.
Also Read: Good News: ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത.. New Recharge ൽ അടിപൊളി ഓഫർ
ബുക്കിംഗിന് ശേഷം സ്റ്റ്റാറ്റസ് അറിയുക
ബുക്ക് ചെയ്ത ശേഷം നിങ്ങൾക്ക് വാട്ട്‌സ്ആപ്പിലൂടെ സ്റ്റാറ്റസ് പരിശോധിക്കാം. ഇതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് STATUS # എന്ന് ടൈപ്പ് ചെയ്യുക. ഇതിനുശേഷം ബുക്കിംഗ് ചെയ്തശേഷം കിട്ടിയ ഓർഡർ നമ്പർ നൽകണം. ഉദാഹരണമായി നിങ്ങളുടെ ബുക്കിംഗ് നമ്പർ 12345 ആണെന്ന് കരുതുക, തുടർന്ന് നിങ്ങൾ STATUS # 12345 എന്ന് ടൈപ്പ് ചെയ്ത് 7588888824 എന്ന വാട്ട്സ്ആപ് നമ്പറിൽ അയക്കണം. ഇക്കാര്യം ശ്രദ്ധയിൽ ഉണ്ടാകണം എന്തെന്നാൽ STATUS # നും ഓർഡർ നമ്പറിനും ഇടയിൽ ഇടം കൊടുക്കരുത് എന്നത്.
വാട്ട്‌സ്ആപ്പിലൂടെ HP Gas ബുക്കിംഗ്
നിങ്ങൾക്ക് HP Gas സിലിണ്ടർ ബുക്ക് ചെയ്യണമെങ്കിൽ 9222201122 എന്ന നമ്പർ നോട്ടു ചെയ്യുക. ഈ നമ്പറിലേക്ക് നിങ്ങൾ BOOK എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കണം. ബുക്കിംഗുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾക്ക് ആ വിവരങ്ങൾ നൽകേണ്ടി വരും. ശേഷം നിങ്ങളുടെ സിലിണ്ടർ ബുക്ക് ചെയ്യും. ഈ നമ്പറിലെ മറ്റ് നിരവധി സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങൾക്ക് അറിയാൻ കഴിയും. നിങ്ങളുടെ എൽപിജി ക്വാട്ട, എൽപിജി ഐഡി, എൽപിജി സബ്‌സിഡി എന്നിവയെക്കുറിച്ചും നിങ്ങൾക്ക് അറിയാൻ കഴിയും.
Also Read: Smartphone: വെറും 3 സെക്കന്റിനുള്ളിൽ സ്മാർട്ട് ഫോൺ നിർമ്മിച്ച് ഈ ഭീമൻ കമ്പനി
വാട്‌സ്ആപ്പിലൂടെ Bharatgas സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം
ഇതിനായി നിങ്ങളുടെ മൊബൈലിൽ നിന്നും 1800224344 എന്ന നമ്പറിലേക്ക് BOOK അല്ലെങ്കിൽ 1 എന്നെഴുതി whatsapp ചെയ്യണം. ഇതിനുശേഷം നിങ്ങളുടെ സിലിണ്ടർ ബുക്ക് ചെയ്യുകയും ശേഷം നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും. ഇതോടെ നിങ്ങളുടെ സിലിണ്ടർ ബുക്ക് ചെയ്യപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...