Digital Transaction: ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാന്‍ കേന്ദ്രം

ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാന്‍ കേന്ദ്ര ഇടപെടൽ

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 12:36 AM IST
  • ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാന്‍ കേന്ദ്ര ഇടപെടൽ
  • ടെലികോം വരിക്കാർക്ക് ശല്യമാകുന്ന വ്യക്തികൾ, തെറ്റായ ടെലി മാർക്കറ്റർമാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി, ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Digital Transaction: ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാന്‍ കേന്ദ്രം

New Delhi: ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാന്‍ കേന്ദ്ര ഇടപെടൽ

മൊബൈൽ ഫോണിൽ അനാവശ്യമായ സന്ദേശങ്ങൾ, വായ്പകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്കുള്ള ബുദ്ധിമുട്ടും ഉയർന്നുവരുന്ന ആശങ്കകളും പരിഹരിക്കാനുമായി  കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി,കമ്മ്യൂണിക്കേഷൻ വകുപ്പ് മുന്നോട്ട് വന്നിരിയ്ക്കുകയാണ്.  നിയമ -നീതി വകുപ്പ് മന്ത്രിരവിശങ്കർ പ്രസാദിന്‍റെ  അധ്യക്ഷതയിൽ ചേര്‍ന്ന  ഉന്നതതല യോഗം  ഇത്  സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്.

സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനും സാധാരണക്കാരൻ കഠിനാധ്വാനം ചെയ്ത പണം നഷ്ടപ്പെടുന്നതിനും ടെലികോം സ്രോതസ്സുകളെ ഉപയോഗിക്കുന്നതായി യോഗം  നിരീക്ഷിച്ചു. ടെലികോം വരിക്കാർക്ക് ശല്യമാകുന്ന വ്യക്തികൾ, തെറ്റായ ടെലി മാർക്കറ്റർമാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി, ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

ഡു നോട്ട് ഡിസ്റ്റർബ് സേവനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വരിക്കാർക്ക് പോലും രജിസ്ട്രേഡ് ടെലിമാർക്കറ്റർമാരിൽ നിന്നും രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാരിൽ നിന്നും വാണിജ്യ സന്ദേശങ്ങൾ ലഭിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ടെലികോം സേവനദാതാക്കൾ, ടെലി മാർക്കറ്റർമാർ എന്നിവരെ ഈ വിഷയത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താനും  നിലവിലെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കാനും മന്ത്രി ടെലികോം വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. 
നിയമ ലംഘനം ഉണ്ടായാൽ സാമ്പത്തിക പിഴ നല്കാനും ആവർത്തിച്ച് ലംഘനം ഉണ്ടായാൽ സേവന ബന്ധം വിച്ഛേദിക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Also read: Internet Fraud: സൂക്ഷിക്കുക, ഇവയെല്ലാം ഓൺലൈനിലൂടെ നിങ്ങളുടെ ഡാറ്റയും പണവും അപഹരിക്കാം

അനാവശ്യ വാണിജ്യ സന്ദേശങ്ങളും ടെലികോം സ്രോതസ്സുകൾ ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, പരാതി പരിഹാരത്തിനായി ഒരു വെബ് /മൊബൈൽ ആപ്ലിക്കേഷൻ,എസ് എം എസ് അധിഷ്ഠിത സമ്പ്രദായം എന്നിവ വികസിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.ഇതിലൂടെ  ഉപഭോക്താക്കൾക്ക് അനാവശ്യ വാണിജ്യ സന്ദേശം ലഭിക്കുന്നത് ഉൾപ്പെടെയുള്ള പരാതികൾ സമർപ്പിക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News