R Aswin: 'ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം'; ശ്രദ്ധേയമായി അശ്വിന്റെ പ്രസ്താവന, മുന്നറിയിപ്പുമായി ബിജെപി

R Aswin: അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി ബിജെപി നേതാവ് ഉമ ആനന്ദൻ മുന്നറിയിപ്പു നൽകി.

Written by - Zee Malayalam News Desk | Last Updated : Jan 10, 2025, 12:10 PM IST
  • ഹിന്ദി ദേശീയ ഭാഷയല്ലെന്നും അതിനെ ഔദ്യോ​ഗിക ഭാഷയായി മാത്രം കണ്ടാൽ മതിയെന്നും ആർ അശ്വിൻ
  • അശ്വിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ച‍ർച്ചയായി
R Aswin: 'ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം'; ശ്രദ്ധേയമായി അശ്വിന്റെ പ്രസ്താവന, മുന്നറിയിപ്പുമായി ബിജെപി

ചെന്നൈ: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും അതിനെ ഔദ്യോ​ഗിക ഭാഷയായി മാത്രം കണ്ടാൽ മതിയെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ചെന്നൈയിലെ ഒരു സ്വകാര്യ എഞ്ചിനീയറിം​ഗ് കോളേജിലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് അശ്വിന്റെ പ്രസ്താവന. 

ചടങ്ങിൽ സംസാരിക്കാൻ തുടങ്ങവെ ഇം​ഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളുടെ എണ്ണം അടുക്കുക‌യായിരുന്നു അശ്വിൻ. ഏത് ഭാഷയിലാണ് പ്രസം​ഗം തുടരേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നു ലക്ഷ്യം. ഹിന്ദി അറിയുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. 

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്.

ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

Read Also: മക്കളെ സഹോദരനെ ഏൽപ്പിച്ചു, ഫോൺ സ്വിച്ച്ഡ് ഓഫ്; മാമി തിരോധാനത്തിൽ ദുരൂഹതയേറുന്നു, ഡ്രൈവറെയും ഭാര്യയെയും കാണാനില്ല!

അശ്വിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ച‍ർച്ചയായി മാറി. പ്രസ്താവനയെ പിന്തുണച്ചും എതിർത്തും ആളുകൾ രം​ഗത്തെത്തി. ഭരണഘടനപരമായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അത് തുറന്ന് പറയാനുള്ള നിലപാട് അഭിനന്ദനാർഹമാണെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

അതേസമയം താരം അനാവശ്യ വിവാദത്തിന് ശ്രമിക്കുകയാണെന്നും രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള ശ്രമമാണെന്നും മറ്റുചിലർ പ്രതികരിച്ചു.

അതിനിടെ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി ബിജെപി നേതാവ് ഉമ ആനന്ദൻ മുന്നറിയിപ്പു നൽകി. ‘ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിൻ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാൻ എനിക്കു താൽപര്യമുണ്ട്’ ബിജെപി നേതാവ് ചോദിച്ചു. 

പല സംസ്ഥാനങ്ങളും വിവിധ ഭാഷകൾ സംസാരിക്കുമ്പോൾ ഹിന്ദി എങ്ങനെയാണ് ദേശീയ ഭാഷയാകുന്നതെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News