Crime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽ

MP Murder Case: പിങ്കിയുടെ കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം പോലീസ് കണ്ടെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jan 11, 2025, 05:09 PM IST
  • ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു
  • കൊല്ലപ്പെട്ടത് പിങ്കി പ്രജാപതി എന്ന മുപ്പത് വയസുകാരിയാണ്
  • കൊലപാതകം നടത്തിയത് 2023 ജൂണിലാണെന്നാണ് പോലീസ് പറയുന്നത്
Crime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽ

ഭോപ്പാൽ: 5 വർഷമായി ലിവിങ് റിലേഷൻഷിപ്പിൽ തുടർന്നിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം 8 മാസത്തോളം ഫ്രി‍ഡ്ജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ.  കൊല്ലപ്പെട്ടത് പിങ്കി പ്രജാപതി എന്ന മുപ്പത് വയസുകാരിയാണ്. 

Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത; ഇവർക്ക് പെൻഷൻ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കില്ല!

കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം ഇന്നലെയാണ് പോലീസ് കണ്ടെടുത്തത്.  കൊലപാതകം നടത്തിയത് 2023 ജൂണിലാണെന്നാണ് പോലീസ് പറയുന്നത്.  സംഭവം നടന്നത് മധ്യപ്രദേശിലെ ദേവാസിലാണ്. പ്രതി സഞ്ജയ് പാട്ടിദാർ നേരത്തെ വിവാഹിതനായിരുന്നു. എന്നാൽ ഇയാൾ പിങ്കി പ്രജാപതി എന്ന യുവതിയുമായി കഴിഞ്ഞ 5 വർഷമായി ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. 

തന്നെ വിവാഹം കഴിക്കണമെന്ന് പിങ്കി സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി തന്റെ സുഹൃത്തിനൊപ്പമായിരുന്നു കൊലപാതകം നടത്തിയത്. ശേഷം യുവതിയുടെ മൃതദേഹം വാടക വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാൾ 2023 ൽ വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്റെ സാധനങ്ങൾ സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് ഈ സാധനങ്ങൾ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീ‌ട്ടുടമയോട് ഇയാൾ പറഞ്ഞിരുന്നത്. പ്രതിഭയെ കുറിച്ച് ചോദിച്ചപ്പോൾ അവരുടെ അച്ഛന് ഹൃദയാഘാതം സംഭവിച്ചുവെന്നും ചികില്‍സക്കായി നാട്ടിലേക്ക് പോയിരിക്കുകയാണെന്നുമാണ് സഞ്ജയ് ഉടമസ്ഥനോട് പറഞ്ഞത്. 

Also Read: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും നീചഭംഗ രാജയോഗം; ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!

 

എന്നാൽ വീട്ടിൽ വാടകയ്ക്ക് തമസിക്കാൻ മറ്റൊരാൾ  എത്തിയപ്പോൾ ഉടമ ഈ മുറികൾ തുറന്നു കാണിക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കിയപ്പോൾ റഫ്രിജറേറ്ററിന്റെ പ്രവർത്തനം നിലക്കുകയും തുടർന്ന് ദുർ​ഗന്ധം വന്നതുമാണ് കൊലപാതകം പുറത്തറിയുന്നത്തിന് കാരണമായത്. നിലവിൽ പ്രതി ഡൽഹി ജയിലിലാണ്. കൂട്ടുപ്രതിയായിരുന്ന വിനോദ് മറ്റൊരു കേസിൽ രാജസ്ഥാൻ ജയിലിലാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News