Migraine Remedies: മൈഗ്രേൻ ഉണ്ടോ? തലവേദന കാരണം ജോലിയിൽ ശ്രദ്ധിക്കാനാകുന്നില്ലേ? ഈ വഴികൾ പരീക്ഷിക്കൂ

Migraine Remedies: ജോലി ചെയ്യുമ്പോൾ മൈഗ്രെയ്ൻ നിയന്ത്രിക്കാനുള്ള 5 വഴികൾ

തലയുടെ ഒരു വശത്ത് കഠിനമായ വേദന, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള ദേഷ്യം എന്നിവയെല്ലാം മൈഗ്രേനിന്റെ ലക്ഷണങ്ങളാണ്. ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന സാധാരണമായ തലവേദന രോഗമാണെങ്കിലും, ഇത് വേണ്ടത്ര മനസ്സിലാക്കാതെയും അവഗണിക്കപ്പെടുകയും ചെയ്യാറാണ് പതിവ്.

1 /6

അപകട ഘടകങ്ങൾ തിരിച്ചറിയുക: ഏത് പ്രായത്തിലും മൈഗ്രെയ്ൻ ആരംഭിക്കാം. പുരുന്മാരെക്കാൾ സ്ത്രീകൾക്കാണ് ഈ രോഗം വരാറുള്ളത്. ദീർഘനേരം വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്, കൂടുതൽ സ്‌ക്രീൻ സമയങ്ങൾ, തടസ്സപ്പെട്ട ഉറക്കം, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ എന്നിവ സമ്മർദ്ദത്തിൻ്റെ തോത് വർദ്ധിപ്പിക്കും. അത്തരം മാറ്റങ്ങൾ മൈഗ്രെയ്ൻ ട്രിഗറുകളായി മാറുകയും അവരുടെ അവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും. ഇത് തിരിച്ചറിയുന്നത് മൈഗ്രെയിന്‍ കൈകാര്യം ചെയ്യാൻ സഹായിക്കും.

2 /6

ഭക്ഷണക്രമവും ജീവിതശൈലിയും ശ്രദ്ധിക്കുക:  ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു ദിനചര്യ നിങ്ങളുടെ മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കും. ഉചിതമായ സമയങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് മൈഗ്രെയ്ൻ തലവേദന കുറയ്ക്കും. പുകവലി നിർത്തൽ, മദ്യപാനം കുറയ്ക്കൽ, പതിവായി വ്യായാമം ചെയ്യുക എന്നിവ മൈഗ്രെയ്ൻ നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. 

3 /6

ഡോക്ടറുടെ നിർദേശമെടുക്കുക: ദിനചര്യയെ തടസ്സപ്പെടുത്തുന്ന കഠിനമായ തലവേദന അനുഭവപ്പെടുമ്പോൾ ഒരു മെഡിക്കൽ സ്പെഷ്യലിസ്റ്റിനെ സമീപിക്കേണ്ടത് പ്രധാനമാണ്. മൈഗ്രേൻ എപ്പിസോഡുകൾ തടയുന്നതിനോ കുറയ്ക്കുന്നതിനോ ഏറ്റവും അനുയോജ്യമായ ചികിത്സാ ഓപ്ഷനിൽ ന്യൂറോളജിസ്റ്റുകൾക്ക് നിങ്ങളെ സഹായിക്കാനാകും.

4 /6

മൈഗ്രെയിൻ ട്രാക്ക് ചെയ്യുക: മൈഗ്രെയ്ൻ തീവ്രത കൂടുന്ന സമയം, ലക്ഷണങ്ങൾ, ദൈനംദിന ഭക്ഷണക്രമം, വ്യായാമ മുറകൾ, മരുന്നുകളും പാർശ്വഫലങ്ങളും എന്നിവ രേഖപ്പെടുത്തുന്നതിന് ഒരു ഡയറി സൂക്ഷിക്കുക. ട്രിഗറുകളും പാറ്റേണുകളും തിരിച്ചറിയാൻ ഇത് സഹായിക്കും. 

5 /6

പിന്തുണ തേടുക: സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നത് നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ അവരെ സഹായിക്കും. നിങ്ങളുടെ തൊഴിലുടമയുമായി നിങ്ങളുടെ മൈഗ്രേനിനെക്കുറിച്ച് തുറന്ന സംഭാഷണം നടത്തുന്നത് നല്ലതാണ്, പ്രത്യേകിച്ച് ട്രിഗറുകൾ ലഘൂകരിക്കുന്നതിന് പ്രത്യേക പതിവ് ക്രമീകരണങ്ങളോടെ ഒരു ഷെഡ്യൂൾ തയ്യാറാക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉൽപ്പാദനക്ഷമവും ആരോഗ്യകരവുമാകാൻ ഇത് നിങ്ങളെ സഹായിക്കും. തൊഴിലുടമകൾക്ക് മുൻകൈയെടുക്കാനും കഴിയും.

6 /6

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola