Android App by Apple | സ്വകാര്യത മുഖ്യം; ആന്‍ഡ്രോയ്ഡ് യൂസേഴ്സിന് ആപ്പുമായി ആപ്പിള്‍

മറ്റൊരാളുടെ എയര്‍ട്രാക്കറുകള്‍ നിങ്ങളെ പിന്തുടരുന്നുണ്ടെങ്കില്‍ ഈ ആപ്പ് കണ്ടെത്തും  

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 06:42 PM IST
  • ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ആപ്പിള്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു.
  • എയര്‍ടാഗ് ഡിറ്റെക്ടര്‍ ആപ്പ് ആണ് കമ്പനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.
  • സ്വന്തം ഉപകരണങ്ങള്‍ മറന്നുവെച്ചാല്‍ കണ്ടുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് എയര്‍ടാഗുകള്‍ അവതരിപ്പിച്ചത്.
Android App by Apple | സ്വകാര്യത മുഖ്യം; ആന്‍ഡ്രോയ്ഡ് യൂസേഴ്സിന് ആപ്പുമായി ആപ്പിള്‍

ന്യൂയോര്‍ക്ക്: ആൻഡ്രോയിഡ് (Android) ഉപയോക്താക്കൾക്ക് സ്വകാര്യത വർധിപ്പിക്കാനായി ആപ്പ് പുറത്തിറക്കി ആപ്പിൾ (Apple). ട്രാക്കർ ഡിറ്റക്റ്റർ ആപ്പ് (Tracker Detector App) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിൾ പ്ലേ സ്റ്റോറിൽ (Play Store) ലഭ്യമാണ്. ആപ്പിളിന്റെ ഐഒഎസിന് (iOS) പുറത്തുള്ള കാര്യങ്ങളിൽ അപൂര്‍വ്വമായി മാത്രമാണ് ആപ്പിൾ ഇടപെടാറ്. 

ആപ്പിൾ ഐഫോണും ഐപാഡും അടക്കമുള്ള ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എയര്‍ ടാഗുകളുടെ സാന്നിധ്യം ഈ ആപ്പിലൂടെ തിരിച്ചറിയാന്‍ സാധിക്കും. അതായത് ആപ്പിള്‍ എയര്‍ ടാഗ് ഒരു ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഘടിപ്പിച്ച് ഏതെങ്കിലും ആപ്പിള്‍ ഡിവൈസിലൂടെ ആന്‍ഡ്രോയ്ഡ് ഉപയോക്താവിനെ നിരീക്ഷിക്കാനുള്ള സാധ്യത തടയാനാണ് ഈ ആപ്പ്.

Also Read: Apple iPhone 13: കിടിലൻ ഡിസൈനും പുത്തൻ ഫീച്ചറുകളും          

ഈ വര്‍ഷം ആദ്യമാണ് ആപ്പിള്‍ ആപ്പിള്‍ എയര്‍ടാഗ് പുറത്തിറക്കിയത്. ഇത് ഉപയോഗിച്ച് ആപ്പിള്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നത് തടയാം എന്നതാണ് ആപ്പിള്‍ മുന്നോട്ട് വയ്ക്കുന്ന മേന്‍മ. ഒപ്പം ഏത് ഉപകരണത്തിലും ഇത് ഘടിപ്പിച്ച് ട്രാക്ക് ചെയ്യാം. ഉദാഹരണത്തിന് കാര്‍ കീ, പേഴ്സ് ഇങ്ങനെ ഏതിലും എയര്‍ടാഗ് ഘടിപ്പിക്കാം.

എയര്‍ടാഗ് ഡിറ്റെക്ടര്‍ ആപ്പ് ഉപയോഗിച്ച് ആപ്പിള്‍ എയര്‍ ടാഗുകളോ അതിന് സമാനമായ ഉപകരണങ്ങളോ കണ്ടത്താന്‍ സാധിക്കും. മറ്റൊരാളുടെ എയര്‍ട്രാക്കറുകള്‍ നിങ്ങളെ പിന്തുടരുന്നുണ്ടെങ്കില്‍ അത്തരം വസ്തുക്കളെയാണ് ഈ ആപ്പ് കണ്ടെത്തുക. 10 മിനിറ്റില്‍ കൂടുതല്‍ ഇത്തരത്തില്‍ മറ്റൊരാളുടെ നിയന്ത്രണത്തിലുള്ള എയര്‍ ട്രാക്കര്‍ നീങ്ങളെ പിന്തുടര്‍ന്നാല്‍ ഈ ആപ്ലിക്കേഷന്‍ ശബ്ദം പുറപ്പെടുവിക്കും. കൂടാതെ ട്രാക്ക്‌ ചെയ്യുന്ന ഡിവൈസ് കണ്ടെത്താനും പ്രവര്‍ത്തന രഹിതമാക്കാനും ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും. 

Also Read: Apple iPhone 13 ന് വൻ വിലക്കുറവ്, ഏറ്റവും കുറഞ്ഞത് 6,000 രൂപ കുറയും

‌ഇത്തരത്തില്‍ അനധികൃതമായി ഒരു ആപ്പിള്‍ എയര്‍ടാഗ് നിങ്ങളുടെ അടുത്ത് കണ്ടാല്‍ ഉടന്‍ അതിന്‍റെ ബാറ്ററി അഴിച്ചുമാറ്റാന്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നിര്‍ദേശം നല്‍കുന്നു. തുടര്‍ന്ന് പൊലീസ് അധികാരികളെ വിവരം അറിയിക്കാനും നിര്‍ദേശിക്കുന്നു. 

പുതിയ ആപ്പിലൂടെ ആപ്പിള്‍ (Apple) രണ്ട് കാര്യമാണ് ഉദ്ദേശിക്കുന്നത് എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ഒന്ന് എയര്‍ടാഗ് (Air Tag) എന്ന ഉപകരണത്തിന്‍റെ പ്രചാരണം, രണ്ട് തങ്ങളുടെ പ്രധാന എതിരാളിയുടെ (Competitor) പോലും സുരക്ഷ തങ്ങള്‍ക്ക് ബാധകമാണെന്ന് കരുതലിന്‍റെ പരസ്യപ്പെടുത്തല്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News