Apple iPhone 13 ന് വൻ വിലക്കുറവ്, ഏറ്റവും കുറഞ്ഞത് 6,000 രൂപ കുറയും

IndiaiStore.com ആണ് ഇത്രയധികം വില കുറവിൽ ലഭിക്കുന്നത്. പ്രധാനമായും 6,000 രൂപ വിലകിഴിവാണ് വെബ്സൈറ്റ് നൽകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2021, 12:15 PM IST
  • ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിതരണക്കാരായ IndiaiStore.com ആണ് ഇത്രയധികം വില കുറവിൽ ലഭിക്കുന്നത്.
  • പ്രധാനമായും 6,000 രൂപ വിലകിഴിവാണ് വെബ്സൈറ്റ് നൽകുന്നത്.
  • ഐഫോൺ 13 സീരിസിലെ ഏത് ഫോണിന് 6,000 രൂപ വില കുറവിൽ ലഭിക്കുന്നതാണ്
Apple iPhone 13 ന് വൻ വിലക്കുറവ്, ഏറ്റവും കുറഞ്ഞത് 6,000 രൂപ കുറയും

iPhone Price : ഐ ഫോൺ വാങ്ങിക്കാൻ എല്ലാവരെയും ഒന്ന് പിന്നോട്ട് വലിക്കുന്നത് അതിന്റെ വിലയാണ്. അതും ഐഫോൺ 13 പോലെ 80,000ത്തോളം രൂപ വില വരുന്ന ഫോൺ 55,990 രൂപയ്ക്ക് ലഭ്യക്കുന്നത് ഒന്ന് ചിന്തിച്ച് നോക്കിയെ. എന്നാൽ ഇപ്പോൾ അങ്ങനെ കിട്ടുന്നുണ്ട്. സെപ്റ്റംബറിൽ ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 13 സീരിസിന് ഇപ്പോൾ 55,990 രൂപയ്ക്കും പോലും കിട്ടുന്നുണ്ട്.

ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിതരണക്കാരായ IndiaiStore.com ആണ് ഇത്രയധികം വില കുറവിൽ ലഭിക്കുന്നത്. പ്രധാനമായും 6,000 രൂപ വിലകിഴിവാണ് വെബ്സൈറ്റ് നൽകുന്നത്. ഐഫോൺ 13 സീരിസിലെ ഏത് ഫോണിന് 6,000 രൂപ വില കുറവിൽ ലഭിക്കുന്നതാണ്. 

ALSO READ : Apple iPhone 13 പരമ്പരയിലെ ഫോണുകൾ അവതരിപ്പിച്ചു, ഫോണിന്റെ പ്രത്യേകതയും വിലയും ഇങ്ങനെ

അതായത് IndiaiStore.com ൽ നിന്ന് ഒരു ഐഫോൺ 13 വാങ്ങിക്കാൻ നിങ്ങൾ ഒരുങ്ങുകയാണെങ്കിൽ HDFC ബാങ്ക് കാർഡ് ഉപയോഗിച്ചാലാണ് 6,000 രൂപ ലാഭിക്കാൻ സാധിക്കുന്നത്. എന്നാൽ ഫോൺ EMI ലൂടെ വാങ്ങിയാൽ മാത്രം ഈ 6,000 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും. അതായത് 79,900 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഐഫോൺ13 73,900 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും

ഇത് മാത്രമല്ല ഐസ്റ്റോറിൽ ലഭിക്കുന്നത് ഡിസ്ക്കൗണ്ടുകൾ. 18,000 രൂപ വരെ ലഭിക്കുന്നത്. iPhone XR64 ജിബി എക്സ്ചേഞ്ച് ചെയ്താൽ ഐഫോൺ 13ന് 18,000 രൂപയാണ് വിലക്കുറവിൽ ലഭിക്കുന്നത്. കൂടാതെ ഐഫോൺ 11 മുതലുള്ള വലിയ മോഡലുകൾക്ക് കൂടുതൽ എക്സ്ചേഞ്ച് വില ലഭിക്കുന്നത്. 

ഐഫോൺ 13ന് മാത്രം 13 സീരിസിലെ ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ പ്രൊ മാക്സിനും ഈ ഓഫർ ലഭിക്കുന്നതാണ്. 

ALSO READ : iPhone 13 First Look: ഐ ഫോൺ 13 ഫോണുകളുടെ ഫസ്റ്റ് ലുക്കെത്തി; വില 79,900 രൂപ മുതൽ

iPhone 13 Mini

iPhone 13 പരമ്പരയിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ്. 5.40 ഇഞ്ച് റെറ്റിനാ ഡിസ്പ്ലെയാണ് ഫോണിന്. ഏറ്റവും പുതിയ iOS സോഫ്റ്റുവെയറായ iOS 15ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം X60 ബേസ്ബാൻ മോഡം ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുക. ഡ്യുവൽ ക്യാമറ പതിപ്പാണ് ഫോൺ പ്രവർത്തിക്കുന്ന്. 12 എംപി പ്രൈമറി ക്യാമറയും 12 എംപി അൾട്ടറാ വൈഡ് ക്യാമറയാണ് ഫോണിന്റെ ക്യാമറയുടെ പ്രത്യേകത. 64GB ഇൻബിൾട്ട് സ്റ്റോറേജ്. iPhone 12 നെക്കാൾ iPhone 13 Mini ക്ക് 1.5 മണിക്കൂർ ബാറ്റി ബാക്കപ്പാണ് ആപ്പിൾ അവകാശപ്പെടുന്നത്.

iPhone 13

പിങ്ക്, നീല, മിഡ്നൈറ്റ്, സ്റ്റാഡലൈറ്റ്  ചുവപ്പ് എന്നി നിറങ്ങളാണ് ഐഫോൺ 13 ഇറക്കിയിരിക്കുന്നത്. 128 മുതൽ 512 GB വരെയാണ് ഫോണിന്റെ ഇൻബിൾട്ട് സ്റ്റോറേജ്. ഇന്ത്യയിൽ 79,900 രൂപയ്ക്ക് ഫോണിന്റെ വില ആരംഭിക്കുന്നത്. iPhone 12 നെക്കാൾ iPhone 13 ക്ക് 2.5 മണിക്കൂർ ബാറ്റി ബാക്കപ്പാണ് ആപ്പിൾ അവകാശപ്പെടുന്നത്.

ALSO READ : Apple iPhone 13: കിടിലൻ ഡിസൈനും പുത്തൻ ഫീച്ചറുകളും

iPhone 13 Pro, iPhone Pro Max

ട്രിപ്പിൾ ക്യാമറ പതിപ്പിലാണ് iPhone 13 Pro ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി ബാക്ക്അപ്പാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. iPhone 13 Mini, iPhone 13 ന് iPhone 12 പോലെ ഡിസ്പ്ലെയാണെങ്കിലും iPhone 13 Pro മോഡലുകൾക്ക് ഡൈനാമിക്ക് 120Hz LTPO പാനലിലാണ് ഡിസ്പ്ലെ. പ്രോക്ക് 6.1 ഇഞ്ചാണ് സൈസ്, 6.7 പ്രോ മാക്സ് സൈസ്. 1 TB വരെയാണ് ഫോണിന്റെ സ്റ്റോറേജ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News