വെല്ലിങ്ടൺ: ഐസിസി വനിതാ ലോകകപ്പിൽ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. ഓപ്പണർ അലീസ ഹെയ്ലിയുടെ സെഞ്ചുറി നിറവിലാണ് ഫൈനലിൽ ഓസീസ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലീഷ് ടീമിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത കംഗാരുക്കൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് സ്വന്തമാക്കുകയായിരുന്നു. 170ത് റൺസെടുത്ത ഹെയ്ലിയുടെയും അർധ സെഞ്ചുറികൾ നേടിയ ഓസീസ് ഓപ്പണർക്ക് പിന്തുണ നൽകിയ റെയ്ച്ചൽ ഹെയ്നെസ് ബേത്ത് മൂണി എന്നിവരുടെ ഇന്നിങ്സ് പിൻബലത്തിലാണ് കംഗാരുക്കൾ ഇംഗ്ലീണ്ടിനെതിരെ വൻ സ്കോർ ഉയർത്തിയത്.
ALSO READ : ആഷ്ലി ബാർട്ടി വിരമിച്ചു, ലോക ഒന്നാം നമ്പർ പട്ടം ഇനിയാർക്ക്?
സെഞ്ചറി നേടിയതിന് ശേഷം സ്കോറിങ് വേഗത കൂട്ടിയ ഹെയ്ലി 38 പന്തിലാണ് 70 റൺസെടുത്തത്. അതെ തുടർന്നാണ് ഓസീസിന് കൂറ്റൻ സ്കോർ പടത്തുയർത്താൻ സാധിച്ചത്. 32കാരിയായ താരത്തിന്റെ ടൂർണമെന്റിലെ തുടർച്ചായായ രണ്ടാമത്തെ സെഞ്ചുറിയാണിത്. സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഹെയ്ലി നിർണായകമായ ശതകം സ്വന്തമാക്കിയിരുന്നു.
അതിനെല്ലാം മുകളിലായി ഹെയ്ലിയുടെ സെഞ്ചുറി നേട്ടത്തെ കൂടുതൽ മനോഹരമാക്കുന്നത് താരത്തിന്റെ ഭർത്താവും ഓസീസ് പുരുഷ ടീം പേസറുമായ മിച്ചൽ സ്റ്റാർക്കിന്റെ സ്റ്റേഡിയത്തിലെ സാന്നിധ്യമാണ്. ഹെയ്ലി സെഞ്ചുറി നേടിയപ്പോൾ കാണികൾക്കിടയിൽ നിന്ന് സ്റ്റാർക്ക് കൈയ്യടിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തു.
Mitchell Starc made it to Christchurch to watch Alyssa Healy in the final!
I absolutely love that he could be earning millions in the IPL but family always comes first. #CWC22 pic.twitter.com/3B4WNDVBCg
— Lachlan McKirdy (@LMcKirdy7) April 3, 2022
ALSO READ : Viral Video: പരമ്പരാഗത തമിഴ് ശൈലിയിൽ ഗ്ലെൻ മാക്സ്‌വെല്ലിന് 'തിരുമണം'
Mitchell Starc, applauds his wife Alyssa Healy as she follows up her century in the semi final with another in the #CWC22 final. He's not the best player in his household...and he's proud of it. Because love pic.twitter.com/oEICWwnUPt
— Aatif Nawaz (@AatifNawaz) April 3, 2022
പ്രധാനമായും ഓസീസ് താരം തന്റെ പാകിസ്ഥാൻ പര്യടനത്തിനിടെയാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ഭാര്യ ഹെയ്ലിയുടെ പ്രകടനം കാണാൻ ന്യൂസിലാൻഡിലേക്കെത്തിയിരിക്കുന്നത്. നേരത്തെ ഇതുപോലെ തന്നെ 2020 ടി20 ലോകകപ്പിനിടെ ഓസീസ് പേസർ തന്റെ ഭാര്യയ്ക്ക് കളത്തിന് പുറത്ത് നിന്ന് പിന്തുണ നൽകാൻ എത്തിയിരുന്നു. അതും ഇതെപോലെ തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പര്യടനത്തിനിടെയായിരുന്നു സ്റ്റാർക്കെത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക