Sreesanth കളിക്കാൻ ഇനിയും കാത്തിരിക്കണോ? BCCI പട്ടികയിൽ ഇടം നേടാതെ താരം, കാത്തിരിക്കാമെന്ന് മറുപടി

സച്ചിൻ ബേബി, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, എസ് മിഥുൻ, നിഥീഷ് എംഡി, ഗണേഷ് റോജിത് എന്നീ താരങ്ങളാണ് കേരളത്തിൽ നിന്ന് ഐപിഎൽ ലേലത്തിൽ പങ്കെടുക്കുക.

Written by - Zee Malayalam News Desk | Last Updated : Feb 12, 2021, 01:45 PM IST
  • ജനുവരിയിലാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
  • ഐപിഎല്ലിന്റെ ആറാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ചില കളികളുമായി ബന്ധപ്പെട്ട് വാതുവെയ്പ് (സ്പോട്ട് ഫിക്സിങ്) സംഘത്തിനുവേണ്ടി ഒത്തുകളിച്ചു എന്ന പേരിൽ ശ്രീശാന്തിനെയും മറ്റ് രണ്ട് ക്രിക്കറ്റ് കളിക്കാരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
  • ഏഴു വർഷം വിലക്കിൽ കാത്തിരുന്നിട്ടും ശ്രീശാന്തിനെ ഇത്തവണ BCCI പരി​ഗണിച്ചില്ല.
Sreesanth കളിക്കാൻ ഇനിയും കാത്തിരിക്കണോ?   BCCI പട്ടികയിൽ ഇടം നേടാതെ താരം, കാത്തിരിക്കാമെന്ന് മറുപടി

ഏഴു വർഷം വിലക്കിൽ കാത്തിരുന്നിട്ടും ശ്രീശാന്തിനെ ഇത്തവണ ബി.സി.സി.ഐ പരി​ഗണിച്ചില്ല. പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് എത്തിയ താരത്തെ ഇത്തവണയും ബി.സി.സി.ഐ ഷോർട്ട് ലിസ്റ്റ് ചെയ്തില്ല.1114 താരങ്ങൾ ആണ് ലേലത്തിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ച്‌ പേര് രജിസ്റ്റർ ചെയ്തത്. ഈ പട്ടികയിലുള്ള 292 താരങ്ങളിൽ വിവിധ ഫ്രാഞ്ചൈസികൾ താത്പര്യം അറിയിക്കുകയായിരുന്നു.

 ഇതിൽ 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.സച്ചിൻ ബേബി, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, എസ് മിഥുൻ, നിഥീഷ് എംഡി, ഗണേഷ് റോജിത് എന്നീ താരങ്ങളാണ് കേരളത്തിൽ നിന്ന് ഐപിഎൽ(IPL) ലേലത്തിൽ പങ്കെടുക്കുക.

ALSO READ: ISL 2020-21 : ജയം കണ്ടെത്താനാകാതെ Kerala Blasters, Odisha FC ക്കെതിരെ സമനില മാത്രം

അതേസമയം കാത്തിരിക്കാൻ താൻ ഇനിയും തയ്യാറാണെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയിലാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.ഐപിഎല്ലിന്റെ ആറാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ(Rajasthan Royals) ചില കളികളുമായി ബന്ധപ്പെട്ട് വാതുവെയ്പ് (സ്പോട്ട് ഫിക്സിങ്) സംഘത്തിനുവേണ്ടി ഒത്തുകളിച്ചു എന്ന പേരിൽ ശ്രീശാന്തിനെയും മറ്റ് രണ്ട് ക്രിക്കറ്റ് കളിക്കാരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.രാജസ്ഥാൻ റോയൽസ് കളിക്കാരായ അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെയാണ് ശ്രീശാന്തിനൊപ്പം ചോദ്യം ചെയ്യാനായി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ: ISL 2020-21 : Play Off ന് അൽപമെങ്കിലും പ്രതീക്ഷ നേടാൻ Kerala Blasters ഇന്ന് Odisha FC യെ നേരിടും

ശ്രീശാന്ത് എറിഞ്ഞ രണ്ടാമത്തെ ഓവറിൽ മൂന്നു ഫോർ അടക്കം 13 റണ്ണുകൾ വഴങ്ങിയിരുന്നു. കൂടാതെ, ആ ഓവറിനുമുമ്പ് അദ്ദേഹം പതിവിൽ കൂടുതൽ സമയം 'വാം അപ്' ചെയ്യാൻ ചെലവാക്കുകയും ചെയ്തിരുന്നു. വാതുവെപ്പുകാർക്കു് അവരുടെ പന്തയമുറപ്പിക്കുന്നതിൽ തയ്യാറെടുക്കാൻ വേണ്ടിയായിരുന്നു ഈ അധികസമയം എന്നു് പോലീസ്(Delhi Police) അനുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News