ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ തീയായി സഞ്ജു സാംസൺ. 40 പന്തിൽ നിന്ന് സെഞ്ച്വറി നേടി വെടിക്കെട്ട് ബാറ്റിങ്ങാണ് സഞ്ജു നടത്തിയത്. എട്ട് സിക്സും 11 ഫോറും പറത്തിയാണ് സഞ്ജു സെഞ്ച്വറി നേടിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടക്കം മുതൽ ആക്രമണ ശൈലിയാണ് പുറത്തെടുത്തത്.
ബംഗ്ലാദേശിനെതിരെ വെടിക്കെട്ട് ബാറ്റിംഗാണ് സഞ്ജു സാംസൺ നടത്തിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന്റെ ഐതിഹാസിക സെഞ്ച്വറിയാണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്.
Hyderabad jumps in joy to celebrate the centurion!
WATCH the moment
Live - https://t.co/ldfcwtHGSC#TeamIndia | #INDvBAN | @IDFCFIRSTBank pic.twitter.com/OM5jB2oBMu
— BCCI (@BCCI) October 12, 2024
A memorable evening
Sanju Samson smashed the second fastest T20I century for #TeamIndia, off just 40 deliveries
Live - https://t.co/ldfcwtHGSC#INDvBAN | @IDFCFIRSTBank pic.twitter.com/UC7Iy1j6yY
— BCCI (@BCCI) October 12, 2024
Sanju Samson on a roll!
A MAXIMUM over extra-cover off the back foot
Live - https://t.co/ldfcwtHGSC#TeamIndia | #INDvBAN | @IDFCFIRSTBank pic.twitter.com/ZXyetT2T1U
— BCCI (@BCCI) October 12, 2024
മത്സരത്തിൽ രണ്ടാം ഓവറിൽ ബംഗ്ലാദേശ് ബൗളർ തസ്കിൻ അഹമ്മദിന്റെ അവസാന നാല് പന്ത് തുടർച്ചയായി ഫോർ പറത്തിയാണ് സഞ്ജു വെടിക്കെട്ട് തുടങ്ങിയത്. റാഷിദ് ഹുസൈന്റെ ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ അടിച്ച് കത്തിക്കയറി. 47 പന്തിൽ നിന്ന് 11 ഫോറും എട്ട് സിക്സും ഉൾപ്പെടെ 111 റൺസാണ് സഞ്ജു നേടിയത്.
ഓപ്പണർ അഭിഷേക് ശർമയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ശക്തമായ പിന്തുണ നൽകി. 47 പന്തിൽ 111 റൺസെടുത്ത് സഞ്ജു പുറത്തായി. മുസ്തഫിസുർ റഹ്മാൻറെ ബോളിൽ മെഹ്ദി ഹസന് ക്യാച്ച് വഴങ്ങിയാണ് സഞ്ജു പുറത്തായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.