PV Sindhu ഓൾ ഇം​ഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ പുറത്ത്, തായി താരത്തോട് നേരിട്ടുള്ള സെറ്റിന് തോറ്റാണ് പുറത്തായത്.

സ്കോർ- 21,17, 21-9. തായിലാൻഡ് താരം Pornpawee Chochuwang യോട് നേരിട്ടുള്ള സെറ്റിന് തോറ്റാണ് സിന്ധു പുറത്തായത്

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 06:45 PM IST
  • ഓൾ ഇം​ഗ്ലണ്ട് ബാഡമിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ ഇന്ത്യൻ സൂപ്പർ താരം പി വി സിന്ധു പുറത്തായി.
  • തായിലാൻ താരം പോൺപാവീ ചോച്ചുവോങായോട് നേരിട്ടുള്ള സെറ്റിനാണ് സിന്ധു പുറത്തായത്.
  • സ്കോർ- 21,17, 21-9
  • ഒരവസരത്തിൽ പോലും സിന്ധുവിന് തായി താരത്തിനെതിരെ സമ്മർദം സൃഷ്ടിക്കാൻ സാധിച്ചില്ല.
PV Sindhu ഓൾ ഇം​ഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ പുറത്ത്, തായി താരത്തോട് നേരിട്ടുള്ള സെറ്റിന് തോറ്റാണ് പുറത്തായത്.

Birmingham : All England Badminton Championship ന്റെ സെമിയിൽ ഇന്ത്യൻ സൂപ്പർ താരം PV Sindhu പുറത്തായി. തായിലാൻഡ് താരം Pornpawee Chochuwang യോട് നേരിട്ടുള്ള സെറ്റിന് തോറ്റാണ് സിന്ധു പുറത്തായത്.  

സ്കോർ- 21,17, 21-9

ഒരവസരത്തിൽ പോലും സിന്ധുവിന് തായി താരത്തിനെതിരെ സമ്മർദം സൃഷ്ടിക്കാൻ സാധിച്ചില്ല. ആദ്യ സെറ്റിൽ 17 പോയിന്റ് വരെ നേടിയെങ്കിലും രണ്ടാം സെറ്റിൽ 9ത് പോയിന്റ് മാത്രമാണ് സിന്ധുവിന് നേടാനയതെയുള്ളൂ. 

ALSO READ : PV Sindhu All England Badminton Championship സെമി ഫൈനലിൽ, ക്വാർട്ടറിൽ ലോക അഞ്ചാം റാങ്കുകാരിയെ തകർത്താൻ സിന്ധു സെമിയിൽ പ്രവേശിച്ചത്- Video

കഴിഞ്ഞ മത്സരത്തിൽ ക്വാർട്ടറിൽ ലോക ഒന്നാം അഞ്ചാം നമ്പർ താരം അഖാനെ യാമാ​ഗുച്ചിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു സെമിയിൽ പ്രേവശിച്ചത്. ഒരു സെറ്റ് നഷ്ടപ്പെട്ട് സിന്ധു തിരിച്ചെത്തി ബാക്കി രണ്ട് സെറ്റുകൾ നേടിയാൻ യാമാ​ഗുച്ചിയെ തകർത്തത്.

എന്നാൽ ആ പ്രകടനം ഇന്ന് തായി താരത്തിനെതിരെ പുറത്തെടുക്കാൻ സിന്ധുവിന് സാധിച്ചില്ല. മറ്റൊരു സെമിയിൽ തായ്ലാൻഡിനെ തന്നെ റാത്ചാനോക് ഇന്റാനോണും ജപ്പാന്റെ നൊസോമി ഒകുഹാരയും തമ്മിൽ ഏറ്റമുട്ടുന്ന മത്സരത്തിലെ വിജയാകും ഫൈനലിൽ ചോച്ചുവോങായുടെ എതിരാളി.

ALSO READ : COVID പോസിറ്റീവായ സൈനയ്ക്കും പ്രെണോയിക്കും മണിക്കൂറുകൾക്ക് ശേഷം നെ​ഗറ്റീവ് ഫലം ലഭിച്ചു

ഇതോടെ ആറ് മത്സരങ്ങൾ നേർക്കുന്നേർ സിന്ധുവും ചോച്ചുവോങയും എത്തിയപ്പോൾ നാലെണ്ണത്തിൽ ഇന്ത്യൻ താരവും രണ്ടെണത്തിൽ തായി താരത്തിനും ജയിക്കാനായി. നാളെയാണ് ടൂർണമെന്റിന്റെ ഫൈനൽ. യുഎസ് താരം ബെയ്വാൻ സാങിനെ നേരിട്ടുള്ള സെറ്റിന് തകർത്താണ് സെമിയിൽ സിന്ധുവിനെതിരെ റാക്കറ്റെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News