IPL 2023: ഐപിഎൽ ലേലത്തില്‍ ശരിയ്ക്കും ലോട്ടറി അടിച്ചത് ഈ മൂന്ന് കളിക്കാര്‍ക്കാണ്. കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ പങ്കെടുത്ത ശിവം മാവി, മുകേഷ് കുമാര്‍, വിവ്രാന്ത് ശർമ്മ എന്നിവര്‍ കൊച്ചിയിലെ പണമൊഴുക്കിൽ ഒറ്റയടിക്ക് കോടിപതികളായി.
IPL Auction 2023 Live: ജിയോ സിനിമാ ആപ്പിൽ ഐപിഎൽ താരലേലം ലൈവ് സ്ട്രീമിംഗ് സൗജന്യമായി ലഭിക്കും.
IPL 2023: ഐപിഎൽ ലേലത്തില്‍ ശരിയ്ക്കും ലോട്ടറി അടിച്ചത് ഈ മൂന്ന് കളിക്കാര്‍ക്കാണ്. കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ പങ്കെടുത്ത ശിവം മാവി, മുകേഷ് കുമാര്‍, വിവ്രാന്ത് ശർമ്മ എന്നിവര്‍ കൊച്ചിയിലെ പണമൊഴുക്കിൽ ഒറ്റയടിക്ക് കോടിപതികളായി.
IPL 2023: ഐപിഎൽ ലേലത്തില്‍ ശരിയ്ക്കും ലോട്ടറി അടിച്ചത് ഈ മൂന്ന് കളിക്കാര്‍ക്കാണ്. കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ പങ്കെടുത്ത ശിവം മാവി, മുകേഷ് കുമാര്‍, വിവ്രാന്ത് ശർമ്മ എന്നിവര്‍ കൊച്ചിയിലെ പണമൊഴുക്കിൽ ഒറ്റയടിക്ക് കോടിപതികളായി.
IPL Auction 2023, Day 1 LIVE Update : ഐപിഎൽ ലേലത്തില്‍ ശരിയ്ക്കും ലോട്ടറി അടിച്ചത് ഈ മൂന്ന് കളിക്കാര്‍ക്കാണ്. കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ പങ്കെടുത്ത ശിവം മാവി, മുകേഷ് കുമാര്‍, വിവ്രാന്ത് ശർമ്മ എന്നിവര്‍ കൊച്ചിയിലെ പണമൊഴുക്കിൽ ഒറ്റയടിക്ക് കോടിപതികളായി.
IPL Auction 2023, Day 1 LIVE Update : അമിത് മിശ്രയെ 50 ലക്ഷം രൂപയ്ക്ക് ലക്‌നൗ സൂപ്പർ ജയന്റെസ് സ്വന്തമാക്കി.
മനോജ് ഭണ്ഡാഗെ 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിറം സ്വന്തമാക്കി.
IPL Auction 2023, Day 1 LIVE Update :ന്യൂസിലൻഡിന്റെ ഓൾറൗണ്ടർ കെയ്ൽ ജാമിസണെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കി
IPL Auction 2023, Day 1 LIVE Update : ഇംഗ്ലണ്ടിന്റെ വിൽ ജാക്ക്‌സിനെ ഒന്നര കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. റാസി വാൻ ഡെർ ഡസ്സെൻ,
ഷെർഫെയ്ൻ റഥർഫോർഡ്, പോൾ സ്റ്റെർലിംഗ് എന്നിവരെ ഒരു ടീമും സ്വന്തമാക്കിയിട്ടില്ല.
IPL Auction 2023, Day 1 LIVE Update : മനീഷ് പാണ്ഡെ 2.4 കോടി രൂപയ്ക്ക് ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി
IPL Auction 2023, Day 1 LIVE Update : ഹിമാൻഷു ശർമ്മ 20 ലക്ഷം രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സ്വന്തമായി
IPL Auction 2023, Day 1 LIVE Update : ഡിസിയും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള കടുത്ത ലേലത്തിന് ശേഷം മുകേഷ് കുമാർ 5.5 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിന് സ്വന്തമായി
IPL Auction 2023, Day 1 LIVE Update : 90 ലക്ഷം രൂപയ്ക്ക് എൻ ജഗദീശൻ കെകെആറിന് വേണ്ടി കളിക്കും. ഉപേന്ദ്ര യാദവ് 20 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമായി
IPL Auction 2023, Day 1 LIVE Update : ഫാസ്റ്റ് ബൗളർ യാഷ് താക്കൂറിനെ 45 ലക്ഷം രൂപയ്ക്ക് ലക്‌നൗ സൂപ്പർ ജയന്റെസ് സ്വന്തമാക്കി. 40 ലക്ഷം രൂപ ബേസ് പ്രൈസിൽ എത്തിയ ശിവം മാവിയെ 6 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.
IPL Auction 2023, Day 1 LIVE Update : വൈഭവ് അറോറ ഇനി നൈറ്റ് റൈഡേഴ്സ് കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കും. 60 ലക്ഷം രൂപയ്ക്കാണ് നൈറ്റ് റൈഡേഴ്സ് കൊൽക്കത്ത വൈഭവ് അറോറയെ സ്വന്തമാക്കിയത്.
ശ്രീകർ ഭാരത് ഇനി ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കും. 1.20 കോടി രൂപയ്ക്കാണ് ശ്രീകർ ഭാരത് ഗുജറാത്ത് ടൈറ്റൻസിന് സ്വന്തമായത്. ഉപേന്ദ്ര യാദവിനെ 25 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
ദിനേശ് ബാന, സുമിത് കുമാർ, ഓൾ റൗണ്ടർ ശശാങ്ക് സിംഗ്, അഭിമന്യു ഈശ്വരൻ, കോർബിൻ ബോഷ്, സൗരഭ് കുമാർ, പ്രിയം ഗാർഗ്, ഹിമ്മത് സിംഗ് എന്നിവരെ ഒരു ടീമും സ്വന്തമാക്കിയിട്ടില്ല
ചെന്നൈ സൂപ്പർ കിങ്‌സ് നിഷാന്ത് സിന്ധുവിനെ 60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി
20 ലക്ഷം രൂപയ്ക്ക് സമർത് വ്യാസ്, സൻവീർ സിങ് എന്നിവരെ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
ഓൾ റൗണ്ടർ വിവ്രാന്ത് ശർമ്മയെ 2.6 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 20 ലക്ഷം രൂപയായിരുന്നു ബേസ് പ്രൈസ്
ശൈഖ് റഷീദിനെ 20 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. രോഹൻ കുന്നുമ്മൽ, ചേതൻ എൽആർ, ശുഭം ഖജൂരിയ, അൻമോൽപ്രീത് സിംഗ് എന്നിവരെ ഒരു ടീമും സ്വന്തമാക്കിയിട്ടില്ല
അകേൽ ഹൊസൈൻ, ആദം സാമ്പ, ഷംസി, മുജീബ് എന്നിവരെ ആരും സ്വന്തമാക്കിയിട്ടില്ല
ഇംഗ്ലണ്ടിന്റെ ലെഗ് സ്പിന്നർ ആദിൽ റഷീദ് ഇനി സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കും. 2 കൂടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദിന് ആദിൽ റഷീദ് സ്വന്തമായത്.
ഓസ്‌ട്രേലിയൻ താരം ജേ റിച്ചാർഡ്‌സണിനെ ഒന്നര കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഇഷാന്ത് ശർമയെ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും സ്വന്തമാക്കി.
2 കോടി ബേസ് വിലയിൽ ലേലത്തിന് എത്തിയ ക്രിസ് ജോർദനെ ആരും വാങ്ങിയില്ല. അതേസമയം ടോപ്ലി ഇനി ആർസിബിക്ക് വേണ്ടി കളിക്കും. 1.9 കോടി രൂപയ്ക്കാണ് ടോപ്ലി ആർസിബിയിൽ എത്തിയത്.
ടോം ബാന്റണെയും കുസാൽ മെൻഡിസിനേയും ആരും വാങ്ങിയിട്ടില്ല. ഫിൽ സാൾട്ടിനെ 2 കോടി രൂപയ്ക്ക് ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി.
നിക്കോളാസ് പൂരനെ 16 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പർ ജയന്റെസ് സ്വന്തമാക്കി. ഹെൻറിച്ച് ക്ലാസ്സെനെ 5.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി
ബെൻ സ്റ്റോക്കിനെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് (16.25 കോടി)
ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീനിനെ മുംബൈ ഇന്ത്യൻസ് 17.50 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഗ്രീനിനായി ഡൽഹി ക്യാപിറ്റൽസും വാശിയേറിയ ലേലം നടത്തി.
വെസ്റ്റ് ഇന്ത്യൻ ഓൾറൗണ്ടർ ജേസൺ ഹോൾഡർ രാജസ്ഥാൻ റോയൽസിൽ (5.57 കോടി രൂപ). 50 ലക്ഷം രൂപയ്ക്കാണ് ഒടീൻ സ്മിത്തിനെ ഗുജറാത്ത് സ്വന്തമാക്കിയത്.
ഐപിഎൽ ലേലത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സാം കറൺ. ഇംഗ്ലണ്ട് ഓൾറൗണ്ടറെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത് പഞ്ചാബ് കിംഗ്‌സ്. 18.50 കോടിക്കാണ് സാമിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്.
ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനെ ആരും വാങ്ങിയില്ല.
ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയും ദക്ഷിണാഫ്രിക്കൻ താരം റീലി റൂസോയെയും ആരും വാങ്ങിയില്ല. റൂസോയുടെ അടിസ്ഥാന വില - 2 കോടി. റൂട്ടിന്റെ അടിസ്ഥാന വില - 1 കോടി
അജിങ്ക്യ രഹാനെ ചെന്നൈ സൂപ്പർ കിംഗ്സിൽ (50 ലക്ഷം)
മായങ്ക് അഗർവാളും സൺ റൈസേഴ്സ് ഹൈദരാബാദിൽ. സ്വന്തമാക്കിയത് 8.25 കോടി രൂപയ്ക്ക്. മായങ്കിനായി ചെന്നൈ സൂപ്പർ കിംഗ്‌സും ലേലം വിളിച്ചിരുന്നു.
ഹാരി ബ്രൂക്കിനെ സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 13.25 കോടിക്കാണ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനായി ലേലം തുടരുന്നു. ലേലം 12 കോടി പിന്നിട്ടു. സൺ റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസുമാണ് ബ്രൂക്കിനായി വാശിയേറിയ ലേലം നടത്തുന്നത്.
ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ ഗുജറാത്ത് ടൈറ്റൺസിലേക്ക്. വില്യംസണെ സ്വന്തമാക്കിയത് അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക്.