IPL 2023 : സഞ്ജുവിന് ഒരു തരിയെങ്കിലും പ്രതീക്ഷ വെക്കാമോ? രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ഇങ്ങനെയാണ്

Rajasthan Royals IPL 2023 Playoffs Chances : ഇനി പഞ്ചാബ് കിങ്സിനെതിരെ ഒരു മത്സരം മാത്രമാണ് രാജസ്ഥാൻ റോയൽസിന് സീസണിൽ ബാക്കിയുള്ളത്  

Written by - Jenish Thomas | Last Updated : May 17, 2023, 09:07 PM IST
  • 12 പോയിന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാൻ
  • ഒരു മത്സരം മാത്രമാണ് രാജസ്ഥാൻ ബാക്കിയുള്ളത്
  • പഞ്ചാബ് കിങ്സാണ് രാജസ്ഥാൻ അവസാന എതിരാളി
IPL 2023 : സഞ്ജുവിന് ഒരു തരിയെങ്കിലും പ്രതീക്ഷ വെക്കാമോ? രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ഇങ്ങനെയാണ്

പടിക്കൽ കൊണ്ട് കലം ഉടച്ച പോലെയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോൽസ് ഐപിഎൽ 2023 സീസണിൽ പ്രകടനം കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ സീസണിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ടീം ഇപ്പോൾ അത്ഭുതത്തിന്റെയും ഭാഗ്യത്തിന്റെയും കടാക്ഷത്തിനായി കാത്തിരിക്കുകയാണ് പ്ലേ ഓഫിലേക്ക് പ്രവേശനം നേടാൻ. ആർസിബിയോടെ വലിയ മാർജിനിൽ തോറ്റതോടെ നെറ്റ് റൺ റേറ്റിലുണ്ടായിരുന്ന ആ മേധാവിത്വം രാജസ്ഥാന് നഷ്ടമായി. ഇനി അത്ഭുതമല്ലാതെ മറ്റൊന്നു രാജസ്ഥൻ ആരാധകർ പ്ലേ ഓഫ് പ്രവേശനത്തിനായി പ്രതീക്ഷിക്കുന്നില്ല.

നിലവിൽ 13 മത്സരങ്ങളിൽ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. 12 മത്സരങ്ങളിൽ നിന്നും 12 പോയിന്റമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും 14 പോയിന്റുമായി മുംബൈ ഇന്ത്യൻസുമാണ് രാജസ്ഥാന് മുമ്പിലായി അഞ്ചും നാലും സ്ഥാനങ്ങളിലായി ഉള്ളത്. 15 പോയിന്റുകൾ നേടി ചെന്നൈ സൂപ്പർ കിങ്സും ലഖ്നൌ സൂപ്പർ ജയന്റ്സും ഏകദേശം തങ്ങളുടെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. 18 പോയിന്റുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേ ഓഫ് പ്രവേശനം നേടിയിരിക്കുന്നത്. ഈ ടീമുകൾക്ക് പുറമെ രാജസ്ഥാനൊപ്പം 12 പോയിന്റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും ഉണ്ട് സഞ്ജുവിന് വെല്ലിവിളി ഉയർത്താൻ.

ALSO READ : IPL 2023 : രണ്ട് മത്സരങ്ങൾ മാത്രം ബാക്കി; ആർസിബിക്ക് പ്ലേഓഫ് പ്രതീക്ഷിക്കാമോ? കണക്കുകൾ ഇങ്ങനെ

രാജസ്ഥാന്റെ സാധ്യത

ഐപിഎൽ ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സ് പങ്കുവെക്കുന്ന കണക്ക് പ്രകാരം രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശന സാധ്യത വെറും 5.4 ശതമാനമാണ്. ഒരു മത്സരം മാത്രമാണ് രാജസ്ഥാന് സീസണിൽ ഇനി ബാക്കിയുള്ളത്. പഞ്ചാബ് കിങ്സാണ് ആർആറിന്റെ ലീഗ് മത്സരങ്ങളിലെ അവസാന എതിരാളി. മെയ് 19ന് പഞ്ചാബിന്റെ തട്ടകത്തിൽ വെച്ചാണ് നിർണായക മത്സരം. ആ മത്സരത്തിൽ വലിയ മാർജനിൽ രാജസ്ഥാൻ ജയിക്കേണ്ടത് പ്ലേ ഓഫ് പ്രവേശനത്തിന് അനിവാര്യമാണ്.

ഈ പഞ്ചാബിനും ആർസിബിക്കും രണ്ട് മത്സരങ്ങളാണ് സീസണിൽ ബാക്കിയുള്ളത്. ഒരു മത്സരങ്ങൾ എങ്കിലും ഈ ടീമുകൾ ബാക്കിയുള്ള മത്സരങ്ങളിൽ നിന്നും തോൽക്കണം. അതിൽ ആർസിബി വലിയ മാർജിനിൽ തോറ്റാൽ രാജസ്ഥാന് ആശ്വാസമാകും. പിന്നെയുള്ളത് കെകെആറും മുംബൈയുമാണ്. ഇരു ടീമിനും ഓരോ മത്സരങ്ങൾ വീതമാണുള്ളത്. ഇതിൽ കെകെആർ ചെറിയ മാർജിനിൽ ജയിച്ചാൽ പോലും രാജസ്ഥാന് വെല്ലുവിളിയാകില്ല. എന്നാൽ മുംബൈ തോൽക്കുക തന്നെ വേണം. രാജസ്ഥാൻ ഏറ്റവും ആശ്വാസകരം എന്തെന്നാൽ ഈ നാല് ടീമുകൾക്ക് തമ്മിൽ ഇനി ലീഗിൽ മത്സരങ്ങൾ ഇല്ല.

പഞ്ചാബിന് ഇന്ന് ഡൽഹി ക്യാപിറ്റൽസാണ് മറ്റൊരു എതിരാളി. പുറത്തായ സൺറൈസേഴ്സും ഹൈദരാബാദും ഗുജറാത്തുമാണ് ആർസിബിയുടെ എതിരാളികൾ. എൽഎസ്ജിയാണ് കൊൽക്കത്തയുടെ എതിരാളി. ഹൈദരാബാദാണ് മുംബൈയുടെ വിധി എഴുതുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News