ചെന്നൈ: ഐപിഎൽ കലാശപ്പോരിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തോൽപ്പിച്ച് മൂന്നാം കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ 114 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്ത 10.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.
Also Read: Mikael Stahre: ആശാന് പകരക്കാരന്‍ വരുന്നു; കൊമ്പൻമാർക്ക് ഇനി സ്വീഡിഷ് പരിശീലകന്‍
19 പന്തുകളിൽ 24 റൺസ് നേടിയ നായകൻ പാറ്റ് കമ്മിൻസ് മാത്രമാണ് സൺറൈസസിനായി പൊരുതിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചത് വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ്.
Also Read: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും!
മുൻപ് 2012, 2014 വർഷങ്ങളിലാണ് കൊൽക്കത്ത കിരീടം നേടിയിട്ടുള്ളത്. ഇതോടെ നായകനായും പരിശീലകനായും കിരീടം സ്വന്തമാക്കിയെന്ന ഖ്യാതി ഗൗതം ഗംഭീറിനും സ്വന്തമായിരിക്കുകയാണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് ഓൾഔട്ടായതോടെ വിജയം ആർക്കെന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ഹർഷിദ് റാണയും ഓരോ വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയും വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും ചേർന്നാണ് സൺറൈസേഴ്സിനെ 113 ൽ കുടുക്കിയത്.
Also Read: ശനിയുടെ നക്ഷത്രമാറ്റം: വരുന്ന 85 ദിവസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ!
സുനില്‍ നരൈൻ (6) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും അയ്യർ – ഗുർബാസ് കൂട്ടുകെട്ട് അനായാസം ബാറ്റുവീശിയതോടെ ഹൈദരാബാദ് ബൗളർമാർ നിഷ്പ്രഭരായി. വിജയത്തിന് തൊട്ടടുത്തുവച്ച് ഗുർബാസ് പുറത്തായെങ്കിലും ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വെങ്കടേഷ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വെങ്കടേഷിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ സീസണിലുടനീളം ബാറ്റിങ് വിസ്ഫോടനം തീർത്ത ഹൈദരാബാദ് ബാറ്റർമാരിൽ ഒരാളെപോലും തലപൊക്കാൻ അനുവദിക്കാത്ത കൊൽക്കത്ത ബൗളർമാരാണ് ഫൈനലിലെ താരങ്ങൾ. മൂന്ന് വിക്കറ്റെടുത്ത ആന്ദ്രേ റസലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ഹർഷിദ് റാണയുമാണ് ഹൈദരാബാദ് ബാറ്റിങ്ങിനെ തകർത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.