IPL 2021: ധോണിയുടെ വിന്നിങ് ഷോട്ട് കണ്ട സാക്ഷിയുടെ പ്രതികരണം വൈറലാകുന്നു

IPL 2021 CSK vs DC: ധോണി വിന്നിങ് ഷോട്ട് അടിച്ചപ്പോൾ സ്റ്റേഡിയത്തിൽ പ്രാർത്ഥനയോടെ ഇരുന്ന സാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു.  കളിയിൽ ധോണി തന്റെ ശക്തി കാണിക്കുകയും അവസാന ഓവറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മത്സരം വിജയിക്കുകയും ചെയ്തു.    

Last Updated : Oct 11, 2021, 11:42 AM IST
  • ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി പഴയ ഫോമിൽ തിരിച്ചെത്തി
  • ധോണി ഇന്നലെ ടീമിന് അവിസ്മരണീയ വിജയം നൽകി
  • ധോണിയുടെ വിന്നിങ് ഷോട്ട് സാക്ഷിയുടെ കണ്ണു നനയിച്ചു
IPL 2021: ധോണിയുടെ വിന്നിങ് ഷോട്ട് കണ്ട സാക്ഷിയുടെ പ്രതികരണം വൈറലാകുന്നു

ദുബായ്: IPL 2021 CSK vs DC: ചെന്നൈ സൂപ്പർ കിംഗ്സ് (CSK) ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി (MS Dhoni) ഡൽഹി ക്യാപിറ്റൽസിനെതിരെ ഐപിഎൽ 2021 ലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ തന്റെ പഴയ കാലത്തെ ഓർമിപ്പിച്ചുകൊണ്ട് സ്വയം ലോകത്തിലെ ഏറ്റവും വലിയ മാച്ച് വിജയിയാണെന്ന് തെളിയിച്ചുച്ചിരിക്കുകയാണ്. 

ഫൈനലിൽ കേറിക്കൂടാൻ ചെന്നൈ സൂപ്പർ കിംഗ്സിന് (CSK) അവസാന ഓവറിൽ 13 റൺസ് വേണമായിരുന്നു. ധോണി തന്റെ ശക്തി കാണിക്കുകയും അവസാന ഓവറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.  

Also Read: IPL 2021 Playoff : ധോണിയുടെ ഫിനിഷിങിൽ Chennai Super Kings ഐപിഎൽ ഫൈനലിൽ

സാക്ഷിയുടെ പ്രതികരണം

മഹേന്ദ്ര സിംഗ് ധോണി (MS Dhoni) 6 പന്തിൽ 18 റൺസും ഒരു സിക്സും 3 ഫോറും അടിച്ചു. മത്സരം ബുദ്ധിമുട്ടുള്ള സാഹചര്യത്തിലായി അതായത്  5 പന്തിൽ 13 റൺസ് ആവശ്യമായിരുന്നു വിജയം നേടാൻ.  കാണികൾക്ക് ഒരു നിമിഷം തോന്നിപ്പോയി ഈ 40 കാരനായ ധോണിക്ക് ഈ മത്സരം വിജയിക്കാൻ കഴിയില്ലല്ലോ എന്ന്.   

എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ധോണി തന്റെ ശരിക്കുള്ള രൂപം പുറത്തെടുക്കുകയായിരുന്നു.  തുടർച്ചയായി 3 ഫോറുകൾ അടിച്ചു അതിൽ ഒരു പന്ത് വൈഡ് ആയിരുന്നു അങ്ങനെയാണ് തോറ്റുപോകുമെന്ന് കരുതിയ ഈ കളിയെ വിജയത്തിന്റെ പാതയിലേക്ക് ധോണി കൊണ്ടുവന്നത്.  ധോണിയുടെ വിന്നിങ് ഷോട്ട് കണ്ട സാക്ഷി ധോണിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നതും മകളായ സിവയെ (Ziva) കെട്ടിപ്പിടിക്കുന്നതും ഇപ്പോൾ വൈറലാകുകയാണ്.   

Also Read: IPL | ഹൈദരാബാദിനെതിരെ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുത്തു

സാക്ഷിയോടൊപ്പം മകൾ സിവയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ധോണി വിന്നിങ് ഷോട്ട് പറത്തിയതും സാക്ഷി സിവയെ സന്തോഷം കൊണ്ട് സിവയെ കെട്ടിപ്പിടിക്കുകയായിരുന്നു.  ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  ഇത് ഒൻപതാം തവണയാണ് സിഎസ്കെ ഫൈനലിലെത്തുന്നത്.  സാക്ഷിയുടേയും മകളുടേയും വൈറലാകുന്ന വീഡിയോ കാണാം..  

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News