IPL: മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടി

ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 2, 2021, 10:18 PM IST
  • ഡൽഹിയോട് തോൽവി വഴങ്ങിയതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി
  • 33 പന്തിൽ നിന്ന് 33 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്
  • 21 പന്തിൽ നിന്ന് 20 റൺസെടുത്ത ആർ അശ്വിൻ ശ്രേയസിന് മികച്ച പിന്തുണ നൽകി
IPL: മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടി

ഷാർജ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽ അഞ്ച് പന്ത് ബാക്കി നിൽക്കേ ലക്ഷ്യം കണ്ടു. ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചു.

ഡൽഹിയോട് തോൽവി വഴങ്ങിയതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. 33 പന്തിൽ നിന്ന് 33 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. 21 പന്തിൽ നിന്ന് 20 റൺസെടുത്ത ആർ അശ്വിൻ ശ്രേയസിന് മികച്ച പിന്തുണ നൽകി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനേ സാധിച്ചുള്ളൂ. 26 പന്തിൽ നിന്ന് 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈ നിരയിലെ ടോപ് സ്കോറർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News