India vs West Indies 4th T20: നിര്‍ണായകമായ നാലാം ടി20 ഇന്ന്; പരമ്പര പിടിക്കാൻ വിൻഡീസ്, ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ!

Ind vs WI 4th T20: തിലക് വർമ്മ, സൂര്യകുമാർ യാദവ് എന്നിവരിലാണ് ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 12:57 PM IST
  • തിലക് വര്‍മ്മയുടെ ഫോം ടീം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
  • മൂന്ന് മത്സരങ്ങളിലും തിലക് വര്‍മ്മ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
  • 139 റണ്‍സാണ് മൂന്ന് മത്സരങ്ങളില്‍ നിന്ന് തിലക് വര്‍മ്മ അടിച്ചെടുത്തത്.
India vs West Indies 4th T20: നിര്‍ണായകമായ നാലാം ടി20 ഇന്ന്; പരമ്പര പിടിക്കാൻ വിൻഡീസ്, ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ!

ന്യൂയോര്‍ക്ക്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരം ഇന്ന്. ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ വെസ്റ്റ് ഇന്‍ഡീസിന് പരമ്പര സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാല്‍ പരമ്പരയില്‍ ആതിഥേയര്‍ക്കൊപ്പമെത്താം. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് അവസാന രണ്ട് മത്സരങ്ങളും നടക്കുക. 

യുവതാരം തിലക് വര്‍മ്മയുടെ ഫോം ടീം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. മധ്യനിരയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും തിലക് വര്‍മ്മ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 139 റണ്‍സാണ് തിലക് വര്‍മ്മ അടിച്ചെടുത്തത്. രണ്ടാം മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു. അവസാന മത്സരത്തില്‍ 49 റണ്‍സ് നേടി പുറത്താകാതെ നിന്ന തിലക് വര്‍മ്മയ്ക്ക് അര്‍ഹിച്ച അര്‍ദ്ധ സെഞ്ച്വറി നഷ്ടമായിരുന്നു. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സിക്‌സര്‍ പറത്തി വിജയം ഉറപ്പിക്കുമ്പോള്‍ 49 റണ്‍സുമായി തിലക് വര്‍മ്മ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്നു. 

ALSO READ: ഗുസ്തി അസോസിയേഷൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ചണ്ഡീഗഡ് ഹൈക്കോടതി

ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം ടി20 പരമ്പരയിലെ നിര്‍ണായക ഘട്ടത്തില്‍ ഫോം വീണ്ടെടുത്ത സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. 3 മത്സരങ്ങളില്‍ നിന്ന് 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 105 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. 

മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര നേടാന്‍ വിന്‍ഡീസും സമനില പിടിക്കാനുറച്ച് ഇന്ത്യയും ഇറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

സാധ്യതാ ടീം

വെസ്റ്റ് ഇൻഡീസ് സ്‌ക്വാഡ് : ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, ജോൺസൺ ചാൾസ്, നിക്കോളാസ് പൂരൻ (WK), റോവ്‌മാൻ പവൽ (C), ഷിമ്‌റോൺ ഹെറ്റ്‌മെയർ, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റൺ ചേസ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബേദ് മക്കോയ്, ഒഷെയ്ൻ തോമസ്, ഓഡിയൻ സ്മിത്ത്, ഷായ് ഹോപ്പ്, ജേസൺ ഹോൾഡർ

ഇന്ത്യൻ ടീം : യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (C), സഞ്ജു സാംസൺ (WK), അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, രവി ബിഷ്ണോയ്, ഉമ്രാൻ മാലിക്, ഇഷാൻ കിഷൻ, ആവേശ് ഖാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News