ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ 132 റണ്‍സിന് ഓള് ഔട്ടായി. 44 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ബട്ലര്ക്ക് പുറമെ 17 റണ്‍സെടുത്ത ഹാരി ബ്രൂക്കും 12 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കൊൽക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ടി20 പോരാട്ടത്തില്‍ അര്‍ഷദീപ് സിംഗ് ചരിത്രം കുറിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നല്കാന് ഇന്ത്യന്‍ പേസറിനു സാധിച്ചു. ആദ്യ ഓവറില്‍ സോള്‍ട്ടിനെ (0) പുറത്താക്കിയപ്പോള്‍ രണ്ടാം ഓവറില്‍ ഡക്കറ്റിനെയാണ് (4) അര്‍ഷദീപ് പറഞ്ഞയച്ചത്.
ഇതോടെ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് അര്‍ഷദീപ് സ്വന്തമാക്കി. തന്റെ 61ാമത്തെ മത്സരത്തില്‍ 97 വിക്കറ്റുകള്‍ പിഴുതാണ് അര്‍ഷദീപിന്റെ ഈ റെക്കോഡ് നേട്ടം. ചഹലിനെയാണ് മറികടന്നത്. 5 മത്സരങ്ങളുടെ ട്വൻ്റി 20 പൂരത്തിനാണ് ഇന്ന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ തുടക്കമായത്.
സൂര്യകുമാര്‍ യാദവ് ആണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണും ടീമിലുണ്ട്. അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍) തുടങ്ങിയവരാണ് ടീമിലുള്ള മറ്റ് കളിക്കാർ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.