Jaipur : ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പരിയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. പുതുമുഖം വെങ്കടേശ് ഐയ്യർക്ക് ടീം ഇന്ത്യയിൽ അരങ്ങേറ്റം.
രോഹിത് ശർമ നയിക്കുന്ന ടീമിലേക്ക് ശ്രയസ് ഐയ്യർ തിരികെയെത്തി. കെ.എൽ രാഹുൽ രോഹിതിനൊപ്പം ഓപ്പണിങ് ചെയ്യും. സൂര്യ കുമാർ യാദവും റിഷഭ് പന്തും ശേഷം ബാറ്റിങിന് ഇറങ്ങും. ഓൾറൗണ്ടറായി അക്സർ പട്ടേലും ടീമിൽ ഇടം നേടി. ഭുവനേശ്വർ കുമാറിനും ദീപക് ചഹറിനും മുഹമ്മദ് സിറാജിനുമാണ് ബോളിങ് ചുമതല. സ്പിന്നറായി ആർ അശ്വിനും ടീമിൽ ഉണ്ട്.
ALSO READ : എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം? മന്ത്രി വി ശിവൻകുട്ടി ചോദിക്കുന്നു
കെയിൻ വില്യംസിണിന്റെ അഭാവത്തിൽ ഇറങ്ങുന്ന ന്യൂസിലാൻഡിനെ നയിക്കുന്നത് ടിം സൗത്തിയാണ്. ലോകകപ്പിലെ ടീമിൽ നിന്ന് നാല് മാറ്റമാണ് വരുത്തിയിരിക്കുന്നത്. വില്യാംസണിനെ കൂടാതെ ജിമ്മി നീഷാം, സോദി മില്ലെനെ എന്നീ താരങ്ങളാണ് ഇല്ലാത്തത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ജെയ്പൂരിൽ നടക്കുന്ന ആദ്യ മത്സരത്തിന് ശേഷം, നവംബർ 19ന് റാഞ്ചി, നവംബർ 21ന് കൊൽക്കത്ത എന്നിവടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു.
കോലിക്ക് പുറമെ രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ബോളർമാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർക്ക് വിശ്രമം നൽകി. സ്പിന്ന വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിൻ ടീമിലിടം നേടി.
India’s T20I squad : രോഹിത് ശർമ, കെ.എൽ രാഹുൽ, റുതുരാജ് ഗെയ്ക്വാദ്, ശ്രയസ് ഐയ്യർ, സുര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, വെങ്കടേശ് ഐയ്യർ, യുസ്വേന്ദ്ര ചഹൽ, ആർ അശ്വിൻ, അക്സർ പട്ടേൽ, അവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്. എന്നിങ്ങനെയാണ് ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ ടീം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...