ICC World Cup 2023: നാളെ ഞായറാഴ്ച കരുത്തര്‍ ഏറ്റുമുട്ടുകയാണ്.... ലോകകപ്പിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും. ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ഇരു ടീമുകളും വിജയിച്ചു. അതായത് നാളെ നടക്കുന്നത് ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള കടുത്ത പോരാട്ടമാണ്.
Also Read: ICC World Cup 2023: നെതര്‍ലന്‍ഡ്‌സിനെ 5 വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക
ലോകകപ്പ് 2023 ൽ, ടൂർണമെന്‍റിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം ഞായറാഴ്ച, ഒക്ടോബർ 22ന് നടക്കും. ഹിമാചലിലെ ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടം നടക്കുക. എന്നാല്‍, ഈ മത്സരം ജയിക്കണമെങ്കിൽ ഇന്ത്യൻ ടീമിന് 20 വർഷം മുന്‍പ് നടത്തിയ അത്ഭുത പ്രകടനം ആവര്‍ത്തിക്കേണ്ടിവരും..!!
2023 ലോകകപ്പിലെ ഒന്നാം നമ്പർ ടീമായ ന്യൂസിലൻഡും രണ്ടാം നമ്പർ ടീമായ ഇന്ത്യയും തമ്മിൽ ഞായറാഴ്ച ഉഗ്രന്‍ പോരാട്ടമാണ് നടക്കാൻ പോകുന്നത്. ഈ ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാതെയാണ് ഇരു ടീമുകളും മുന്നേറുന്നത്. ഇതുവരെ കളിച്ച 4-4 മത്സരങ്ങളിൽ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും 4-4 പോയിന്‍റാണുള്ളത്. റൺ റേറ്റിൽ മാത്രമാണ് വ്യത്യാസം. മികച്ച റൺറേറ്റ് കാരണം ന്യൂസിലൻഡാണ് ഒന്നാം സ്ഥാനത്ത്. നാളെ ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഏതെങ്കിലും ഒരു ടീമിന്‍റെ വിജയ കുതിപ്പിന് തടയിടും...!!
ഈ മത്സരത്തിലെ വിജയം ഇരു രാജ്യങ്ങള്‍ക്കും എളുപ്പമല്ല എങ്കിലും ഇന്ത്യയുടെ ജയം തിരുത്തുന്നത് 20 വർഷത്തെ ചരിത്രമാണ്...!!
ഇന്ത്യക്ക് ചരിത്രം തിരുത്തി കുറിയ്ക്കെണ്ടി വരും
2023ലെ ലോകകപ്പ് മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തോടെയാണ് ടീം ഇന്ത്യ ആരംഭിച്ചത്. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും പിന്നീട് ബംഗ്ലാദേശിനെയും തോൽപ്പിച്ചാണ് ടീം വിജയം രാണ്ടാം സ്ഥാനത്തെത്തിയത്. ഇനി ഇന്ത്യയ്ക്ക് പരാജയപ്പെടുത്തേണ്ടത് ന്യൂസിലൻഡിനെയാണ്. എന്നാല്‍, നിലവിലെ പ്രകടനം വച്ച് നോക്കുമ്പോള്‍ ഒരു പക്ഷേ ഇന്ത്യക്ക് അത് അത്ര എളുപ്പമായിരിയ്ക്കില്ല.
ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തുന്നത് 2003ലാണ്. അതിനു ശേഷം എന്നും ഇന്ത്യൻ ടീം ന്യൂസിലൻഡിനോട് പരാജയപ്പെടുകയായിരുന്നു.
2003ല്‍ സംഭവിച്ചത്....!!
ലോകകപ്പ് മത്സരത്തിൽ ക്രിക്കറ്റ് പ്രേമികള്‍ ഓര്‍മ്മിച്ചു വയ്ക്കുന്ന ഒരു മത്സരമാണ് 20023 ലെ ഇന്ത്യ ന്യൂസിലൻഡ് മത്സരം. വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീർ ഖാന്‍റെ ചീറിയടുക്കുന്ന പന്തിനു മുന്‍പില്‍ പതറുകയായിരുന്നു ന്യൂസിലൻഡ് ബാറ്റ്സ്മാൻമാര്‍. ഈ മത്സരത്തില്‍ സഹീർ ഖാന്‍ 4 പ്രധാന വിക്കറ്റുകള്‍ നേടി. ഹീറിന് പുറമെ ഹർഭജൻ സിംഗ് 2 വിക്കറ്റ് വീഴ്ത്തി. ജവഗൽ ശ്രീനാഥ്, ആശിഷ് നെഹ്‌റ, വീരേന്ദർ സെവാഗ്, ദിനേഷ് മോംഗിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒടുവില്‍ ഇന്ത്യ ന്യൂസിലൻഡിനെ 146 റൺസിന് ഓൾഔട്ട് ചെയ്തു.
ഇന്ത്യയുടെ ബാറ്റിംഗ് തുടക്കവും മികച്ചതായിരുന്നില്ല. ന്യൂസിലൻഡ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീമിന് 21 റൺസെടുക്കുന്നതിനിടെ മൂന്ന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി. സച്ചിൻ, സെവാഗ്, ഗാംഗുലി തുടങ്ങിയ മാച്ച് വിന്നർമാർ പവലിയനിലേക്ക് മടങ്ങി. എന്നാല്‍, ശേഷം രാഹുൽ ദ്രാവിഡും (53) മുഹമ്മദ് കൈഫും (68) ന്യൂസിലൻഡ് ബൗളർമാർക്ക് തിരിച്ചുവരവിന് അവസരം നൽകാതെ 40.4 ഓവറിൽ 150 റൺസ് എടുത്ത് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
ഈ ലോകകപ്പിൽ ഇന്ത്യക്ക് വീണ്ടും ന്യൂസിലൻഡിനെ തോൽപ്പിക്കണമെങ്കില്‍ ഇത്തരമൊരു അത്ഭുതം നാളെ ഗ്രൗണ്ടില്‍ സംഭവിക്കണം. ക്രിക്കറ്റ് പ്രേമികള്‍ ആ അത്ഭുതത്തിനായി കാത്തിരിയ്ക്കുകയാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.