ദോഹ: ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഉറുഗ്വേയെ സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ. അതിവേഗ നീക്കങ്ങളാണ് ദക്ഷിണ കൊറിയ തുടക്കം മുതൽ നടത്തിയത്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ ദക്ഷിണ കൊറിയ ആധിപത്യം സ്ഥാപിച്ചു. അതിന് ശേഷം ഉറുഗ്വേ ആക്രമണത്തിലേക്കെത്തി. ഇരുവശത്തുനിന്നും മൂന്ന് ഷോട്ടുകൾ മാത്രമാണ് ആദ്യപകുതിയിൽ ഉണ്ടായത്. ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു.
ഉറുഗ്വേ 10 ഷോട്ടുകളും ഏഴ് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ഇരുകൂട്ടർക്കും ഗോൾ വല കുലുക്കാനായില്ല. ഉറുഗ്വേയുടെ ഭാഗത്ത് നിന്ന് ഏഴ് ഫൗളുകളും ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്ന് 10 ഫൗളുകളും ഉണ്ടായ മത്സരം രണ്ട് യെല്ലോ കാർഡുകളും കണ്ടു. ഉറുഗ്വേയ്ക്ക് നാല് കോർണറുകളും ദക്ഷിണ കൊറിയയ്ക്ക് മൂന്ന് കോർണറുകളുമാണ് ലഭിച്ചത്.
Uruguay and Korea Republic begin their campaigns with a point @adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 24, 2022
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...