Milan : ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് ഇന്റർ മിലാന്റെ (Inter Milan) മാനേജറായ അന്റോണിയോ കോന്റോ (Antonio Conte) ക്ലബ് വിട്ടു. ഇന്ററുമായി ഒരു വർഷം കരാർ ബാക്കി നിൽക്കവെയാണ് കോന്റോ ക്ലബ് മാനേജുമെന്റമായി തെറ്റി മിലാൻ വിടാനൊരുങ്ങിയത്.
| STATEMENT
Official statement from FC Internazionale Milano https://t.co/GRzpRBMU7A
— Inter (@Inter_en) May 26, 2021
51കാരനായ കോന്റെയുടെ കീഴിൽ കഴിഞ്ഞ മൂന്ന് സീസണിലായി അണിനിരന്ന ഇന്റർ പതിനൊന്ന് വർഷത്തിന് ശേഷം ആദ്യമായി സിരി എ കപ്പിൽ മുത്തിമുടുന്നത്. സിരി എയിൽ യുവന്റസിന്റെ ആധിപത്യം തകർത്താണ് കോന്റെയുടെ കീഴിൽ 11 വർഷത്തിന് ശേഷം 12 പോയിന്റെ വ്യത്യാസത്തിൽ കപ്പ് സ്വന്തമാക്കുന്നത്.
ALSO READ : Inter Milan : പത്ത് വർഷത്തിന് ശേഷം മിലാനിലേക്ക് സിരി എ കപ്പെത്തിച്ച് അന്റോണിയോ കോന്റെയും സംഘവും
നിലവിലെ കോവിഡ് സാഹചര്യത്തിൽ ക്ലബ് നടത്താൻ പുതിയ പദ്ധതികളിൽ വിമുഖത അറിയിച്ചാണ് കോന്റേ ക്ലബ് വിടാനൊരുങ്ങുന്നത്. 80 മില്ല്യൺ യുറോയ്ക്ക് പല താരങ്ങളെയും വിൽക്കാൻ ഇന്ററിന്റെ മനേജുമെന്റെ തീരുമാനത്തെ കോന്റേ എതിർത്തു. തുടർന്നാണ് ക്ലബ് വിടാൻ എന്ന തീരുമാനത്തിലേക്ക് കോന്റേ എത്തിച്ചേർന്നത്.
ALSO READ : LaLiga 2021 : ഏഴ് വർഷത്തിന് ശേഷം വീണ്ടും ലാലിഗയിൽ മുത്തമിട്ട് സിമിയോണിയും സംഘവും, കാണാം ചിത്രങ്ങൾ
2019ലാണ് കോന്റേ ഇന്ററിന്റെ മാനേജറായി ചുമതല ഏൽക്കുന്നത്. ആദ്യ സീസണിൽ തന്നെ കോന്റയുടെ നേതൃത്വത്തിൽ ഇന്റർ യുറോപ്പ ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ സീസണിൽ ആദ്യ നാലിൽ സീസൺ ഫിനിഷ് ചെയ്ത് ചാമ്പ്യൻസ് ലീഗ് പ്രവേശിക്കുകയും ചെയ്തിരുന്നു.
ALSO READ : UEFA Champions League Final വേദി മാറ്റി, ഈസ്താംബൂളിൽ നടക്കേണ്ടിയിരുന്ന മത്സരം പോർട്ടുഗല്ലിൽ നടത്തും
കോന്റേയുടെ പടിയിറക്കം ഇന്റർ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ററും കോന്റേയും സംയുക്തമായി ചർച്ച നടത്തിയതിന് ശേഷമാണ് കരാർ പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് ക്ലബ് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...