ഫ്രാൻസ്: ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. പായ്വഞ്ചിയോട്ട മത്സരമായ ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കി. അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെ ഫ്രഞ്ച് തീരത്തെത്തി. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യാക്കാരനാണ് അഭിലാഷ് ടോമി. അഭിലാഷ് ടോമിക്ക് 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് ഗോൾഡൻ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. 48,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനിൽ നിന്ന് 2022 സെപ്റ്റംബറിലാണ് അഭിലാഷ് ടോമി യാത്ര ആരംഭിച്ചത്.
Updating..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...