Modi Vaccination: പ്രധാനമന്ത്രിക്ക് Covid Vaccine കുത്തിവെയ്‌പ്പെടുത്ത ആ നഴ്‌സ്‌ ആര്?

ഇന്നു മുതൽ കൊറോണ വാക്സിന്റെ രണ്ടാം ഘട്ടം (Corona Vaccination Drive) ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 

ഇന്നു മുതൽ കൊറോണ വാക്സിന്റെ രണ്ടാം ഘട്ടം (Corona Vaccination Drive) ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി ഇന്ന് വാക്‌സിൻ സ്വീകരിച്ചത്. പ്രധാനമന്ത്രിയ്ക്ക് കുത്തിവെയ്‌പ്പെടുത്ത നഴ്‌സുമാരാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നില്കുന്നത്. 

 

1 /5

സിസ്റ്റർ പി നിവേദയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് 19 വാക്‌സിൻ കുത്തിവെയ്പ്പ് എടുത്തത്. ന്യൂ ഡൽഹിയിലെ എയിംസിൽ വാക്‌സിൻ കുത്തിവെയ്പ്പ് എടുത്തതിന് ശേഷം എല്ലാവരും കുത്തിവെയ്പ്പ് എടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  

2 /5

കുത്തിവെയ്പ്പിന് ശേഷം പ്രധാനമന്ത്രി "ഇത്ര പെട്ടെന്ന് കഴിഞ്ഞോ? അറിഞ്ഞതേയില്ല" എന്നാണ് പ്രതികരിച്ചതെന്ന് സിസ്റ്റർ നിവേദ പറഞ്ഞു.  

3 /5

സിസ്റ്റർ പി നിവേദ പോണ്ടിച്ചേരി സ്വദേശിനിയാണ്. പ്രധാനമന്ത്രി തന്നോടും കൂടെയുണ്ടായിരുന്ന മറ്റ് നഴ്‌സുമാരോടും സംസാരിച്ചെന്നും നാടെവിടെയാണെന്ന് ചോദിച്ചെന്നും സിസ്റ്റർ നിവേദ പറഞ്ഞു.  

4 /5

കുത്തിവെയ്പ്പ് എടുക്കുമ്പോൾ തൊട്ടടുത് നിന്നത് മലയാളിയും തൊടുപുഴ സ്വാദേശിനിയുമായ സിസ്റ്റർ റോസമ്മ അനിലായിരുന്നു. തങ്ങൾ ഇന്ന് രാവിലെയാണ് പ്രധാന മന്ത്രി കുത്തിവെയ്പ്പ് എടുക്കാൻ വരുന്ന വിവരം അറിഞ്ഞതെന്നും അദ്ദേഹത്തെ കണ്ടതിൽ വളരെ സന്തോഷം ഉണ്ടെന്നും റോസമ്മ അനിൽ പറഞ്ഞു.  

5 /5

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഭാരത് ബയോടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത കോവാക്സിൻ  കോവിഡ് വാക്‌സിന്റെ കുത്തിവെയ്പ്പാണ് പ്രധാനമന്ത്രി എടുത്തത്.  

You May Like

Sponsored by Taboola