Ardhakendra yoga in makara sankranti: ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മകര സംക്രാന്തി. ജനുവരി 14നാണ് മകര സംക്രാന്തി. ഈ ദിവസം സംഭവിക്കുന്ന ഗ്രഹങ്ങളുടെ രാശിമാറ്റവും ഏറെ വിശേഷപ്പെട്ടതാണ്.
ജനുവരി 14ന് ചൊവ്വയും വ്യാഴവും കൂടിച്ചേർന്ന് അര്‍ദ്ധകേന്ദ്ര യോഗം രൂപപ്പെടും. ചില രാശികൾക്ക് ഇതിന്റെ ശുഭഫലങ്ങൾ ലഭിക്കുന്നു. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്കാര്‍ക്ക് ജനുവരി 14 മുതലുള്ള കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ വർധിക്കും. ജോലിയിൽ ശമ്പള വർധനവോടെ സ്ഥാനക്കയറ്റം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. ആരോഗ്യം തൃപ്തികരമാകും. കടം കൊടുത്ത പണം തിരികെകിട്ടും. ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കാനാകും.
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുറപ്പാണ്. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടും. വരുമാനം വർധിക്കും. എല്ലാ മേഖലയിലും വിജയമുണ്ടാകും. ജോലിയിൽ നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്.
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ ലഭിക്കും.ആത്മവിശ്വാസം വര്‍ദ്ധിക്കും. ചെയ്യുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയസാഫല്യമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)