​Google ചെയ്യുമ്പോൾ ശ്രദ്ധിക്കുക ; ഈ അഞ്ച് കാര്യങ്ങൾ നേരിട്ട് Google Search ചെയ്യാതിരിക്കുക

നിങ്ങൾക്ക് അറിയാമോ അബദ്ത്തിൽ പോലും ചില കാര്യങ്ങൾ ​ഗൂ​ഗിൾ ചെയ്യാൻ പോലും പാടില്ല. അവ നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്കെത്തിച്ചേക്കാം.

നമ്മൾ എപ്പോഴും എന്തെങ്കിലും സംശയം അല്ലെങ്കിൽ കൂടുതൽ അറിയാൻ വേ​ഗം ചെയ്യുന്നത് ഇന്റെർനെറ്റിൽ ​Google ൽ സേർച്ച് ചെയ്യാറാണുള്ളത്. എന്നാൽ ചില കാര്യങ്ങൾ അങ്ങനെ നേരിട്ട് ​ഗൂ​ഗിൾ ചെയ്താൽ നിങ്ങളെ ചില പ്രശ്നങ്ങളിലേക്കെത്തിച്ചേക്കാം. നിങ്ങൾക്ക് അറിയാമോ അബദ്ത്തിൽ പോലും ചില കാര്യങ്ങൾ ​ഗൂ​ഗിൾ ചെയ്യാൻ പോലും പാടില്ല. അവ നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്കെത്തിച്ചേക്കാം. അവ ഏതൊക്കെയാണ് ഒന്ന് നോക്കാം

1 /5

നമ്മൾ പലപ്പോഴും പല ഓഫറുകൾ ലഭിക്കാനായി കൂപ്പൺ കോഡുകൾ ​ഗൂ​ഗിളിൽ തിരയാറുണ്ട്. എന്നാൽ ടെക്ക് വിദ​ഗ്ധർ പറയുന്നത് ഇത് വളരെ അപകടം പിടിച്ചതാണ്. സൈബർ ക്രിമനലുകളും ഹാക്കർമാരും ഈ കൂപ്പൺ കോഡ് വഴി നിങ്ങളുടെ ഡേറ്റ നേടിയെടുക്കാൻ സാധിക്കും പ്രധാനമായും ബാങ്ക് ഡേറ്റകൾ, അതിനായി അവർ വ്യാജ കോഡുകൾ നിർമിക്കുകയും ചെയ്യും. 

2 /5

നമ്മൾ എപ്പോഴും സർക്കാരിന്റെ പുതിയ പുതിയ നയങ്ങളും പദ്ധതികളും ​ഗൂ​ഗിളിൽ തിരയാറുണ്ട്. അത് മനസ്സിലാക്കുന്ന സൈബർ വ്യാജമാർ നമ്മുടെ വിവരങ്ങൾ നേടിയെടുക്കാൻ ഇക്കാര്യങ്ങൾ വേറെ വെബ്സൈറ്റുകൾ സൃഷ്ടിക്കും അതിലൂടെ നമ്മുടെ വിവരങ്ങൾ അവർ സ്വന്തമാക്കും. അതിനായി സർക്കാരിന്റെ വിവരങ്ങൾ നേടുന്നതിനായി സർക്കാരിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പോയി തിരയുന്നതാണ് ഏറ്റവും ഉത്തമം

3 /5

ഒരുക്കിലും ആപ്പുകളും സോഫ്റ്റുവയറുകളും ഡൗൺലോഡ് ചെയ്യുന്നതിനായ നേരിട്ട് ​ഗൂ​ഗിൾ ചെയ്യരുത്. അതിലൂടെ സൈബർ കുറ്റവാളികൾ വ്യാജമായ ലിങ്കുകൾ ഉപയോ​ഗിച്ച് നിങ്ങളെ തെറ്റിധരിപ്പിക്കാൻ സാധ്യതയുണ്ട്. അതിലൂടെ നിങ്ങളുടെ വിവരങ്ങൾ അവർക്ക് ലഭിക്കാനും സാധിക്കും

4 /5

പെട്ടെന്ന് എന്ത് ആവശ്യത്തിനും നമ്മൾ കസ്റ്റമർ കെയർ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഈ കസ്റ്റമർ കെയ‌ർ നമ്പറുകൾ വ്യാജമായി സൃഷ്ടിച്ച് അതിലൂടെ നമ്മൾ ബന്ധപ്പെടുമ്പോൾ സൈബർ കുറ്റവാളികൾക്ക് നമ്മുടെ ഡേറ്റകൾ വളരെ എളുപത്തിൽ ലഭിക്കാൻ സാധിക്കും

5 /5

ഏറ്റവും സൂക്ഷമമായ കൈകാര്യ ചെയ്യേണ്ടതാണ് ബാങ്കിങ് മേഖല. കാരാണം ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നത് ഈ മേഖലയിലൂടെയാണ്. അതിനാൽ പരാമവധി ബാങ്കിങ് വെബ്സൈറ്റിൽ നേരിട്ട് തന്നെ പ്രവേശിക്കുക.  

You May Like

Sponsored by Taboola