Surya Budh Yuti: 365 ദിവസങ്ങൾക്ക് ശേഷം മകരത്തിൽ ശക്തമായ ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും

Budhaditya Rajayoga 2025: സൂര്യൻ ജനുവരി 14 ന് മകര രാശിയിൽ പ്രവേശിക്കും അതുപോലെ ബുധൻ ജനുവരി 24 ന് മകര രാശിയിൽ പ്രവേശിക്കും.

Budh Surya Yuti 2025: ഇത്തരത്തിൽ മകരത്തിൽ സൂര്യൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.

1 /12

Budhaditya Rajayoga 2025: സൂര്യൻ ജനുവരി 14 ന് മകര രാശിയിൽ പ്രവേശിക്കും അതുപോലെ ബുധൻ ജനുവരി 24 ന് മകര രാശിയിൽ പ്രവേശിക്കും

2 /12

ഇത്തരത്തിൽ മകരത്തിൽ സൂര്യൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  

3 /12

Sun And Budh Yuti In Makar:  നവഗ്രഹങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായ സൂര്യൻ എല്ലാ മാസവും രാശി മാറും.  അതുകൊണ്ടുതന്നെ ഒരു രാശിയിൽ ന്നും മാറിയാൽ അതിലേക്ക് തിരികെ വരൻ 12 മാസത്തെ സമയമെടുക്കും.

4 /12

ഇത്തരത്തിൽ 365 ദിവസത്തിന് ശേഷം അതെ രാശിയിലേക്കുള്ള മടക്കം 12 രാശികാരിലും ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. ജനുവരി 14 ന് സൂര്യൻ മകര രാശിയിലേക്ക് പ്രവേശിക്കും.

5 /12

ഗ്രഹങ്ങളുടെ അധിപനായ ബുധൻ ജനുവരി 24 ന് വൈകുന്നേരം 05:26 ന് മകരം രാശിയിൽ പ്രവേശിക്കും. മകരത്തിൽ ബുധൻ്റെയും സൂര്യൻ്റെയും സംയോഗം ബുധാദിത്യയോഗം സൃഷ്ടിക്കും.

6 /12

ഈ രാജയോഗത്തിൻ്റെ രൂപീകരണം മൂലം പല രാശിക്കാർക്കും വമ്പൻ നേട്ടങ്ങൾ ലഭിക്കും. ഇതോടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. ശനിയുടെ രാശിയായ മകരത്തിലെ ബുധാദിത്യ യോഗം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും എന്നറിയാം...  

7 /12

മേടം (Aries): സൂര്യ-ബുധ സംയോജനം ഇവർക്ക് നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ പത്താം സ്ഥാനത്താണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് ഇവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി, ജോലി അന്വേഷിക്കുന്നവർക്കും പുതിയ ജോലി, കഠിനാധ്വാനവും അർപ്പണബോധവും വർധിക്കും, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും

8 /12

ഇടവം (Taurus):  സൂര്യ-ബുധ സംയോഗം ഇവർക്കും നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ ഭാഗ്യ സ്ഥാനത്താണ് ഈ സംഗമം നടക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും, മുടങ്ങിക്കിടക്കുന്ന ജോലികളിൽ വിജയം, ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ഔദ്യോഗിക ജീവിതത്തിൽ വലിയ നേട്ടങ്ങൾ, ബിസിനസ്സ് വികസിക്കും

9 /12

കർക്കടകം (Cancer): ഇവർക്കും ബുധാദിത്യ യോഗം വളരെ ഗുണം നൽകും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ബുധൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ നടക്കുന്നത്. ഇതിലൂടെ ഇവരുടെ സമയം തെളിയും, എല്ലാ മേഖലയിലും വിജയം, തൊഴിൽ മേഖലയിൽ ധാരാളം നേട്ടങ്ങൾ,  ഉന്നത ഉദ്യോഗസ്ഥർക്ക് ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വിദേശ കമ്പനിയിൽ ജോലി, ആരോഗ്യം നല്ലതായിരിക്കും

10 /12

തുലാം (Libra): ഈ രാശിയുടെ നാലാം ഭാവത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടുന്നത്. അതിലൂടെ ഈ രാശിക്കാരുടെ സുഖസൗകര്യങ്ങൽ വർധിക്കും, തൊഴിൽ മേഖലയിൽ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. സൂര്യ കൃപയാൽ ഇവർക്കു ധാരാളം പണം ലഭിക്കും

11 /12

മീനം (Pisces): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ തൊഴിൽ ഭവനത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. സമൂഹത്തിൽ ബഹുമാനത്തിൽ വർദ്ധനവ്, ജോലി മികച്ചതായിരിക്കും. ബിസിനസിൽ നേട്ടങ്ങൾ,  പുതിയ വരുമാന മാർഗങ്ങൾ തെളിയും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും 

12 /12

മകരം (Capricorn): സൂര്യ-ബുധ സംയോഗം ഇവർക്ക് നല്ലതായിരിക്കും.  ഈ രാശിയുടെ ലഗ്നസ്ഥാനത്താൻ ഈ യോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ നിങ്ങളുടെ പ്രവർത്തന ശൈലി മെച്ചപ്പെടും, ബഹുമാനവും അന്തസ്സും ലഭിക്കും, കുടുംബത്തിൻ്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റും, ഗാർഹിക ജീവിതത്തിൽ സമാധാനവും ഐക്യവും ഉണ്ടാകും. വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. പ്രിയപ്പെട്ടവരുമായി നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും അത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola