Sharjah: മൂന്ന് ട്രക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; പരിക്കേറ്റയാളുടെ നില ​ഗുരുതരം

ഒ‌രാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 11:30 AM IST
  • ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്
  • പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് അധികൃതര്‍ അറിയിച്ചു
  • ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി
  • രണ്ട് പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
Sharjah: മൂന്ന് ട്രക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; പരിക്കേറ്റയാളുടെ നില ​ഗുരുതരം

ഷാർജ: യുഎഇയിൽ മൂന്ന് ട്രക്കുകൾ (Truck crash) കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒ‌രാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ (Operations room) ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് (Sharjah police) അധികൃതര്‍ അറിയിച്ചു.

ALSO READ: UAE: ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതായി യുഎഇ

ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ട് പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അല്‍ ഹംരിയ പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ അലി അല്‍ ജലാഫ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News