ദുബായ്: UAE പ്രധാനമന്ത്രിയും ദുബായ് ഭരണാധികരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം പ്രമുഖ സമൂഹ മാധ്യമമായ ടിക് ടോക്കിൽ അക്കൗണ്ട് ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള നേതാക്കന്മാരിൽ ഒരാളാണ് ദുബായ് ഭരണാധികാരിയായ ഷെയ്ബ് മുഹമ്മദ് ബിൻ റഷീദ്. തന്റെ ശബ്ദത്തിലൂടെ വിവരം നൽകിയ പ്രചോദനപരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഷെയ്ഖ തന്റെ ടിക് ടോക് അക്കൗണ്ടിന് തുടക്കമിട്ടത്.
ആദ്യ വീഡിയോക്ക് ഇതിനോടകം ഒരു ലക്ഷത്തിധികം ലൈക്കുകളും, 20,000ത്തിൽ മേലെ കമന്റുകളും 3000ത്തോളം ഷെയറുകളമാണ് ലഭിച്ചിരിക്കുന്നത്. അടുത്തതായി യുവാക്കൾക്ക് പ്രചോദനം നൽകനായി തന്റെ 50 വർഷത്തെ പൊതുജീവതത്തെ പറ്റിയും, നേതൃത്വത്തെ കുറിച്ചുള്ള ഉൾക്കാഴ്ചകളും നൽകുന്ന വീഡിയോ ടിക് ടോക്കിൽ (Tik Tok) പങ്കുവെക്കാൻ തയ്യാറെടുക്കുകയാണ്.
ALSO READ: UAE യിൽ ഇത്തവണ തണുപ്പ് അഞ്ച് ഡിഗ്രി വരെയാകാൻ സാധ്യത, ശൈത്യകാലം ഡിസംബർ 21 മുതൽ
രാജ്യത്തെ യുവാക്കളോട് കൂടുതൽ അടുക്കന്നതിനായുട്ട് വേണ്ടിയാണ് ഷെയ്ഖ് ടിക് ടോക്കിൽ അക്കൗണ്ട് ആരംഭിച്ചത്. ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങിയ വിവരം ഷെയ്ഖ (Sheikh Mohammed bin Rashid Al Maktoum) തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ടിക് ടോക്കിൽ ഏകദേശം 800 മില്ല്യൺ ഉപഭോക്താക്കളുണ്ടെന്നും യുവാക്കളിൽ അറബിക് സംസ്കാരം എത്തിക്കണമെന്ന് ലക്ഷ്യത്തോടെയാണ് താൻ ടിക് ടോക് ആരംഭിക്കുന്നതെന്ന് ഷെയ്ഖ ട്വിറ്ററിലൂടെ അറിയിച്ചു. @hhshkmohd എന്ന ഐടിയിലാണ് ഷെയ്ഖ് ടിക് ടോക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.
I officially joined TikTok, the fastest growing platform with more than 800 million users. We want to be where people are. We want to create positive Arabic content and we want to listen to young people and share our stories with them. https://t.co/O3SArpFwnr
— HH Sheikh Mohammed (@HHShkMohd) December 19, 2020
ALSO READ: Facebook Bug:നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ഡാറ്റ ചോർന്നു..!
ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദിന് 22.6 മില്ല്യൺ ഫോളോവേഴ്സാണ് എല്ലാ സമൂഹ മാധ്യങ്ങളായിട്ടുള്ളത് (Social Media). 2020തിൽ ട്വിറ്റർ ട്രെൻഡ്സിൽ ഷെയ്ഖ് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. യുഎഇയിലെ വികസന പങ്കുവെക്കാൻ മാത്രമല്ല ഷെയ്ഖ് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. പ്രചോദനപരമായി വീഡിയോകളും ഷെയ്ഖ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെക്കാറുമുണ്ട്.