ദുബായ് എക്സ്പോയ്ക്ക് തിരശീല വീഴാൻ നാല് ദിവസം; സമാപനത്തിൽ വമ്പൻ പരിപാടികൾ

വിസ്മയക്കാഴ്ചകളും ഭാവിയുടെ സ്വപ്നങ്ങളുമൊരുക്കിയ ദുബായ് എക്സ്പോയ്ക്ക് സമാപനമാകുന്നു. നാല് ദിവസം മാത്രമാണ് ഇനി എക്സ്പോയ്ക്കായി ശേഷിക്കുന്നത്. സമാപന പരിപാടികൾ വമ്പൻ ആഘോഷരാവൊരുക്കും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Mar 27, 2022, 03:47 PM IST
  • ആറ് മാസക്കാലം കൊണ്ട് വിസ്മയങ്ങൾ തീർത്ത എക്പോ സന്ദർശിച്ചവർക്കെല്ലാം നവ്യാനുഭവമാണ് നൽകിയത്.
  • എആർ റഹ്മാന്‍റെ ഫിർദൗസ് ഓർക്കസ്ട്ര വേദിയിൽ സംഗീത വിസ്മയം തീർക്കും.
  • ജൂബിലി സ്റ്റേജ്, ദുബായ് മില്ലേനിയം, ആഫിം തിയറ്റർ എന്നിവിടങ്ങളിലും വ്യത്യസ്തമായ പരിപാടികൾ ഉണ്ടാകും.
 ദുബായ് എക്സ്പോയ്ക്ക് തിരശീല വീഴാൻ നാല് ദിവസം; സമാപനത്തിൽ വമ്പൻ പരിപാടികൾ

2021 ഒക്ടോബറിൽ തുടങ്ങിയ ദുബായ് എക്പോയ്ക്ക് മാർച്ച് 31ന് സെൻട്രൽ അൽ വാസൽ പ്ലാസയിൽ തിരശീല വീഴും. ആറ് മാസക്കാലം കൊണ്ട് വിസ്മയങ്ങൾ തീർത്ത എക്പോ സന്ദർശിച്ചവർക്കെല്ലാം നവ്യാനുഭവമാണ് നൽകിയത്.  അതുപോലെ തന്നെയായിരിക്കും സമാപനാഘോഷവും. വമ്പൻ സംഗീത പരിപാടി അവതരിപ്പിക്കുമ്പോൾ അതിന് ലോക സംഗീത താരങ്ങളായ ക്രിസ്റ്റീന അഗ്വിലേര, നോറ ജോൺസ്, യോയ മാ എന്നിവർ നേതൃത്വം നൽകും. 

എആർ റഹ്മാന്‍റെ ഫിർദൗസ് ഓർക്കസ്ട്ര വേദിയിൽ സംഗീത വിസ്മയം തീർക്കും.  കരിമരുന്ന് പ്രയോഗം, ലേസർ ഷോ, അഭ്യാസ പ്രകടനങ്ങൾ, കലാവിരുന്നുകൾ സമ്മാന പ്രഖ്യാപനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന അമ്പത് വർഷക്കെ വികസന കാഴ്ചകളും അവതരിപ്പിക്കു. സമാപന ചടങ്ങുകളിൽ കുട്ടികൾക്കാകും പ്രാമുഖ്യം എല്ലാ വേദികളിലും കുട്ടികൾക്കാകും മുൻഗണന. കലാപരിപാടികൾ വീക്ഷിക്കാൻ എക്സ്പോയിലെ വിവിധ മേഖലകളില്‍ ഇരുപതിലേറെ കൂറ്റൻ സ്ക്രീനുകൾ സജ്ജീകരിക്കും. എല്ലാ പവലിയനുകളിലും ഇതിനായുള്ള ഒരുക്കങ്ങൾ നടത്തും. 

Read Also: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; എണ്ണ ടാങ്കുകൾക്ക് തീപിടിച്ചു

ജൂബിലി സ്റ്റേജ്, ദുബായ് മില്ലേനിയം, ആഫിം തിയറ്റർ എന്നിവിടങ്ങളിലും വ്യത്യസ്തമായ പരിപാടികൾ ഉണ്ടാകും. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ വാഹന സൗകര്യം എക്സ്പോയിലേക്ക് ഏർപ്പെടുത്തും. നിലവിൽ മെട്രോ സർവീസുകളിലും ബസ് സർവീസുകളും വൻ തിരക്കാണ് ഉണ്ടാകുന്നത്. അതിനാൽ വിവിധ എമിറേറ്റുകളിൽ നിന്ന് കൂടുതൽ ബസുകൾ അനുവദിക്കുകയും ബസുകൾ പുറപ്പെടുന്നതിനുള്ള ഇടവേള കുറയ്ക്കുകയും ചെയ്യും. സ്വാകാര്യ ടാക്സികൾ, ഡബിൾ ഡക്കർ ബസുകൾ, മറ്റ് വാഹനങ്ങള്‍ എന്നിവയും സർവീസ് നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News