ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം വാത്തിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 2 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. വെങ്കി അട്ടലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. സിത്താര എന്റർടൈൻമെന്റ്സിന്റെയും ശ്രീകര സ്റ്റുഡിയോസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നാഗ വാംസിസും സായി സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത് . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാത്തി. ആകെ രണ്ട് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, തെലുഗ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Mark the Date. Our Vaathi / SIR is getting ready to take classes from 2nd Dec 2022! #SIRMovieOn2ndDec #VaathiOn2ndDec @dhanushkraja #VenkyAtluri @iamsamyuktha_ @dopyuvraj @NavinNooli @vamsi84 #SaiSoujanya @Fortune4Cinemas @SitharaEnts #SrikaraStudios pic.twitter.com/6QK192M8xx
— G.V.Prakash Kumar (@gvprakash) September 19, 2022
ചിത്രത്തിന് തമിഴിൽ വാത്തിയെന്നും തെലുഗിൽ സർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിൻറെ സംഗീത സംവിധായകനായി എത്തുന്നത് ജിവി പ്രകാശാണ്. ചിത്രം രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുഗിലെ ധനുഷിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും വാത്തിക്കുണ്ട്. വാത്തിയിൽ ധനുഷിന്റെ ഒരു ഹെവി ഡാൻസ് ഉണ്ടായിരിക്കുമെന്നാണ് ജി.വി. പ്രകാശ് മുമ്പ് ട്വിറ്ററിൽ കുറിച്ചിരുന്നു.
ALSO READ: Vaathi First Look : അധ്യാപകനായി ധനുഷ്; വാത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. ധനുഷ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇവ രണ്ടും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നിറയെ ആക്ഷൻ രംഗങ്ങളുള്ള ടീസറാണ് പുറത്തിറക്കിയിരുന്നത്. ചിത്രത്തിനെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത് വെങ്കടാണ്. ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ അവിനാശ് കൊള്ളയാണ്.
അതേസമയം ധനുഷിന്റെ തിരുച്ചിത്രമ്പലം ഉടൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സും സൺനെക്സ്റ്റുമാണ്. ചിത്രം ആഗസ്റ്റ് 18 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. സാധാരണക്കാരന്റെ ജീവിതവും ജോലിയും സൗഹൃദവും പ്രണയവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പം നിത്യ മേനോനും രാശി ഖന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിൽ തിരുച്ചിത്രമ്പലം എന്ന പഴമായി ആണ് ധനുഷ് എത്തിയത്.
യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു തിരുച്ചിത്രമ്പലം. പ്രതീക്ഷിച്ചത് എന്താണോ അതിനേക്കാൾ ചിത്രം രസകരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിച്ചുവെന്നും ആരാധകർ പറയുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫാമിലി തീയേറ്ററിൽ തന്നെ വന്ന് സിനിമ കാണണമെന്ന് ആരാധകർ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ധനുഷിനെക്കാൾ ആരാധകർ എടുത്ത് പറയുന്നത് നിത്യ മേനോന്റെ പ്രകടനമാണ്. നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നതാണെന്നാണ് ചിത്രം കണ്ട കൂടുതൽ ആളുകളുടെയും അഭിപ്രായം. ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ശോഭന എന്ന കഥാപാത്രമായാണ് നിത്യ മേനോൻ ചിത്രത്തിൽ എത്തിയത്. രഞ്ജനി, അനുഷ എന്നിങ്ങനെയാണ് പ്രിയ ഭവാനിയുടെയും രാശി ഖന്നയുടെയും കഥാപാത്രങ്ങളുടെ പേര്. ഇൻസ്പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...