Chanakya Niti: ഇത്തരം സാഹചര്യങ്ങളിൽ നിന്ന് എത്രയും വേഗം രക്ഷപ്പെടണം; കാത്തിരിക്കുന്നത് വലിയ ദുരന്തം!

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ സമസ്ത മേഖലകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ ലോകപ്രശസ്തമാണ്.

ജീവിതത്തിൽ പലപ്പോഴും വിചാരിക്കാത്ത പ്രശ്നങ്ങളിൽ നാം ചെന്ന് ചാടാറുണ്ട്. അത്തരം ചില സാഹചര്യങ്ങളെ കുറിച്ചും അതിൽ നിന്ന് ഒഴിഞ്ഞ് മാറണമെന്നും ചാണക്യൻ തന്റെ ചാണക്യനീതിയില്‍ പറയുന്നുണ്ട്. നമ്മള്‍ അവഗണിക്കേണ്ട ചില ജീവിത സാഹചര്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

1 /7

ഉപര്‍ഗേ ന്യചേ്രക ച ദുര്‍ഭിക്ഷേ ച ഭയവഹ, അസാധുജനസമ്പര്‍ക്കേ യ: പാലായതി സ ജീവതി, എന്നാണ് ചാണക്യ നീതിയിൽ പറയുന്നത്. ദുരന്തം, അക്രമം, ഭക്ഷ്യക്ഷാമം, ചീത്തയാളുകള്‍ എന്നിവരില്‍ നിന്നും ഓടി രക്ഷപ്പെടണമെന്നാണ് ഈ വരികളുടെ അർത്ഥം. 

2 /7

അക്രമയോ കലാപമോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ മറ്റൊന്നും ചിന്തിക്കാതെ ഉടനടി അവിടെ നിന്ന് മാറണമെന്ന് ചാണക്യ നീതിയില്‍ പറയുന്നു. അവിടെ തന്നെ തുടരുന്നത് അപകടത്തിലേക്ക് നടന്നുനീങ്ങുന്നതിന് തുല്യമാണ്.   

3 /7

ശത്രു ആക്രമിക്കാന്‍ വരുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാല്‍ അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടത്. ആയുധമോ സംഘബലമോ ഇല്ലാതെ ശത്രുവിന് മുമ്പില്‍ തോറ്റുപോകും എന്ന ചിന്തയില്‍ അവരെ എതിരിടാന്‍ തുനിയരുത്. അവിടെ ആത്മാഭിമാനം ചിന്തിക്കുന്നത് മണ്ടത്തരമാണെന്ന് ചാണക്യൻ പറയുന്നു.    

4 /7

ഭക്ഷ്യ ക്ഷാമം ഇന്ന് വളരെ അപൂർവ്വമാണ്. എന്നിരുന്നാലും ഭക്ഷണം ലഭിക്കാത്ത, അല്ലെങ്കില്‍ ഭക്ഷണത്തിന് ക്ഷാമമുള്ള സ്ഥലത്ത് നില്‍ക്കരുതെന്ന് ചാണക്യൻ പറയുന്നു.  

5 /7

ഒരു കുറ്റവാളിയെ കണ്ടുമുട്ടുന്ന ഒരു സാഹചര്യത്തില്‍ അവിടെ നിന്നും ഒഴിഞ്ഞുപോകുകയാണ് ഉചിതം. അവരോട് സംസാരിക്കുകയോ അവര്‍ക്ക് മുമ്പില്‍ നില്‍ക്കുകയോ ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. 

6 /7

പാമ്പിനേക്കാൾ വിഷമുള്ളവരാണ് നമുക്ക് ചുറ്റുമുള്ള ചിലയാളുകള്‍.അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയുകയും അവരില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

7 /7

കോപമാണ് ഒരുവന്റെ ഏറ്റവും വലിയ ശത്രു. അത് മറ്റുള്ളവരെ മനസ്സിലാക്കാനും യുക്തിസഹമായി ചിന്തിക്കാനുമുള്ള മനുഷ്യന്റെ കഴിവ് ഇല്ലാതാക്കുന്നു. അതിനാൽ അമിതദേഷ്യമുള്ളവരിൽ നിന്ന് അകന്ന് നിൽക്കുന്നതാണ് ഉചിതമെന്ന് ചാണക്യൻ പറയുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola