Theru Movie Trailer : ഉദ്വേഗം ജനിപ്പിക്കുന്ന ത്രില്ലറുമായി തേര്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

പൊലീസ് ഉദ്യോഗസ്ഥനാകാൻ ശ്രമിക്കുന്ന ഒരു യുവാവും സുഹൃത്തുക്കളും ഒരു കേസിൽ അകപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. 

Last Updated : Oct 24, 2022, 11:44 AM IST
  • ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരിൽ ഉദ്വെഗം ജനിപ്പിച്ചിരിക്കുകയാണ്.
  • പൊലീസ് ഉദ്യോഗസ്ഥനാകാൻ ശ്രമിക്കുന്ന ഒരു യുവാവും സുഹൃത്തുക്കളും ഒരു കേസിൽ അകപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.
  • ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് തേര്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്ജെ സിനുവാണ്.
Theru Movie Trailer : ഉദ്വേഗം ജനിപ്പിക്കുന്ന ത്രില്ലറുമായി തേര്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

അമിത് ചക്കാലക്കൽ നായകനായി എത്തുന്ന ചിത്രം തേരിന്റെ ട്രെയ്‌ലർ  പുറത്തുവിട്ടു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരിൽ ഉദ്വെഗം ജനിപ്പിച്ചിരിക്കുകയാണ്.  പൊലീസ് ഉദ്യോഗസ്ഥനാകാൻ ശ്രമിക്കുന്ന ഒരു യുവാവും സുഹൃത്തുക്കളും ഒരു കേസിൽ അകപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ആക്ഷൻ ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് തേര്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്ജെ സിനുവാണ്.

കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് തേര്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ജോബി പി സാമാണ്. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ നിരവധി ആക്ഷൻ സീനുകളുമായിയാണ് എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ്‌ പ്രധാനമായും പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ആണ് നടത്തിയിരിക്കുന്നത്.

ALSO READ: Theru Teaser : ആക്ഷൻ ത്രില്ലർ ചിത്രവുമായി അമിത് ചക്കാലക്കൽ; തേര് ടീസറെത്തി

അമിത് ചക്കാലക്കലിനെ കൂടാതെ കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തേര്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനിൽ പികെയാണ്.  ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ടിഡി ശ്രീനിവാസനാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എക്‌സണും നേഹയും ചേർന്നാണ്. ക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്‌, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News