കൊച്ചി: പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍, ലോനപ്പന്‍റെ മാമോദീസ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്. ചിത്രം ജൂൺ 24ന് പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.
മിസ്റ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തിൽ വരുന്ന സിനിമയുടെ ടീസർ ഉൾപ്പടെ വലിയ ശ്രദ്ധ നേടിയിരുന്നു.
വിനായകന്‍, ദേവ് മോഹന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍ തുടങ്ങിയവര്‍ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ പേര് മുതൽ മിസ്റ്റിക്കൽ സ്വഭാവത്തിലുള്ളതാണെന്ന് ഡയറക്ടർ ലിയോ തദ്ദേവൂസ് പറഞ്ഞു.
സിനിമ ഒരു ഡിഫിക്കൾറ്റ് എക്സ്പീരിമെന്റാണ്. മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.
നേരത്തെ മൂന്നു വാക്കുകൾ കൊണ്ട് പറയേണ്ട കാര്യം ഇപ്പോൾ ഒരു നോട്ടം കൊണ്ട് പ്രേഷകരോട് പങ്ക് വെയ്ക്കാൻ കഴിയും. സിനിമയുടെ പേര് തന്നെയാണ് കഥയുടെ ആത്മാവെന്നും ലിയോ തദ്ദേവൂസ് പറഞ്ഞു. വിനായകനും ഷൈൻ ടോം ചാക്കോയും സിനിമയിൽ സഹോദരങ്ങളായാണ് എത്തുന്നത്.
അന്ത്രോ എന്ന കഥപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. സിനിമ മികച്ച ഒരു ആശയം പങ്ക് വെയ്ക്കുന്നുണ്ടെന്ന് വിനായകൻ പറഞ്ഞു. ഷൈൻ ടോം ചാക്കോ പത്രോയെന്ന കഥാപാത്രത്തെയും ദേവ് മോഹന്‍ ഇമ്മാനുവൽ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
സുഫിയും സുജാതയിൽ നിന്നും പന്ത്രണ്ടിലേയ്ക്ക് എത്തുമ്പോൾ ചുറ്റും ഉള്ള എല്ലാത്തിനോടും പ്രണയം തോന്നുന്ന കഥാപാത്രമാണ് ഇമ്മാനുവലെന്ന് ദേവ് മോഹൻ പറഞ്ഞു. സ്കൈപാസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം പകരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...