Pathaan Movie : തീപാറുന്ന ആക്ഷൻ രംഗങ്ങളുമായി കിങ് ഖാൻ; പത്താൻ ടീസർ

Pathaan Movie Teaser 2023 ജനുവരി 25ന് പത്താൻ തിയറ്ററുകളിൽ റിലീസ് ചെയ്യും

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 12:30 PM IST
  • ചിത്രം 2023 ജനുവരി 25ന് തിയറ്ററുകളിൽ എത്തും.
  • യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ അദിത്യ ചോപ്രായാണ് ചിത്രം നിർമിക്കുന്നത്.
  • യാഷ് രാജ് ഫിലിംസിന്റെ 50-ാമത്തെ ചിത്രമെന്ന് പ്രത്യേകതയും പത്താനുണ്ട്.
  • വാർ, ബാങ് ബാങ് എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് പത്താൻ
Pathaan Movie : തീപാറുന്ന ആക്ഷൻ രംഗങ്ങളുമായി കിങ് ഖാൻ; പത്താൻ ടീസർ

മുംബൈ : ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ പിറന്നാളിനോട് അനുബന്ധിച്ച് പത്താൻ സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. അതി ഗംഭീര ആക്ഷൻ സീനുകളും കിങ് ഖാന്റെ സ്റ്റൈലുമാണ് ടീസറിൽ പ്രധാന ഘടകം. ഷാരൂഖിനെ പുറമെ ചിത്രത്തിൽ ദീപിക പദുകോണും ജോൺ എബ്രാഹമും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്ക് പുറമെ പത്താനിൽ സൽമാൻ ഖാൻ കേമിയോ വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം 2023 ജനുവരി 25ന് തിയറ്ററുകളിൽ എത്തും. 

യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ അദിത്യ ചോപ്രായാണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ 50-ാമത്തെ ചിത്രമെന്ന് പ്രത്യേകതയും പത്താനുണ്ട്. വാർ, ബാങ് ബാങ് എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് പത്താൻ. ഹിന്ദിയിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും മൊഴിമാറ്റി റിലീസ് ചെയ്യും. 

ALSO READ : Chaaver Movie : കുഞ്ചാക്കോ ബോബൻ - ടിനു പാപ്പച്ചൻ ചിത്രം ചാവേറിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി

2018 ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ അഭിനയ രംഗത്ത് നിന്നും കുറച്ച് നാൾ മാറി നിന്നിരുന്നു. 2023 ല്‍ റിലീസ് ചെയ്യുന്ന പത്താനിലൂടെയാണ് ഷാരൂഖ് ബോളീവുഡിലേക്ക് തന്‍റെ തിരിച്ച് വരവ് അറിയിക്കാൻ ഒരുങ്ങുന്നത്.  കിംഗ് ഖാന്‍റെ തിരിച്ച് വരവിൽ ആരാധകർ വളരെയധികം കാത്തിരിക്കുകയാണ്.

അതേസമയം പത്താന്റെ ഒടിടി അവകാശം വൻ തുകയ്ക്ക് വിറ്റ് പോയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 200 കോടി രൂപയ്ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ നിർമാതാക്കൾ ആമസോൺ പ്രൈമിന് ഡിജിറ്റൽ അവകാശം നൽകിയതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് യാഷ് രാജ് ഫിലിംസ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News