Mumbai: ബോളിവുഡിലെ 'ദബംഗ്' നടൻ സൽമാൻ ഖാന് സ്വന്തം സുരക്ഷയ്ക്കായി ഇനി തോക്ക് കൈവശം വയ്ക്കാം. സൽമാൻ ഖാനും പിതാവ് സലിം ഖാനും വധഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് താരം ആയുധം സൂക്ഷിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിച്ചിരുന്നു.
2022 മെയ് 29 ന് പഞ്ചാബി ഗായകനും റാപ്പറുമായ സിദ്ധു മുസേവാലയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൽമാൻ ഖാനെയും പിതാവ് സലിം ഖാനെയും വധിക്കുമെന്ന സൂചന നല്‍കുന്ന ഭീഷണിക്കത്ത് ലഭിച്ചത്. തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കണ്ട് ആയുധം സൂക്ഷിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അപേക്ഷ മഹാരാഷ്ട്ര പോലീസ് അംഗീകരിച്ചു. ഇനി താരത്തിന് സ്വന്തം സുരക്ഷയ്ക്കായി ആയുധങ്ങൾ സൂക്ഷിക്കാം.
Also Read: Monkeypox Update: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി കേന്ദ്രം
അതേസമയം, സല്‍മാന്‍ ഖാന് വധ ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷയും വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, സ്വന്തം സുരക്ഷയുടെ കാര്യത്തിൽ താരവും ഒരു കുറവും വരുത്തുന്നില്ല. അതായത്, അടുത്തിടെ ബുള്ളറ്റ് പ്രൂഫ് കാറും അദ്ദേഹം സ്വന്തമാക്കി. ഇനി ബുള്ളറ്റ് പ്രൂഫ് കാറിലായിരിക്കും സൽമാൻ ഖാന്‍ സഞ്ചരിയ്ക്കുക. തന്‍റെ വാഹനങ്ങളില്‍ ഒന്നായ ലാന്‍ഡ് ക്രൂയിസറാണ് ബുള്ളറ്റ്പ്രൂഫായി അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്. കാര്‍ പുതിയ മോഡല്‍ അല്ലെങ്കിലും, അപകടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഇതിനു കഴിയും. താരത്തിനൊപ്പം സായുധരായ സുരക്ഷാ ഗാർഡുകളും ഉണ്ട്.
Also Read: LPG Price Today: ആഗസ്റ്റ് ആദ്യ ദിനത്തിൽ സന്തോഷ വാർത്ത, പാചകവാതക വില കുറച്ചു; അറിയാം പുതിയ നിരക്കുകൾ
സൽമാൻ ഖാനും പിതാവ് സലിം ഖാനും ലഭിച്ച ഭീഷണി കത്തിൽ പഞ്ചാബി ഗായകൻ സിദ്ധു മുസേവാലയുടെ അതേ ഗതി തങ്ങൾക്കും നേരിടേണ്ടി വരുമെന്നായിരുന്നു സൂചന. അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി കുറച്ചുദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനും പിതാവിനും വധ ഭീഷണി ലഭിച്ചത്.
മുസേവാല കൊലപാതകത്തിലെ മുഖ്യ പ്രതിയായ ഗുണ്ടാസംഘം തലവന്‍ ലോറൻസ് ബിഷ്‌ണോയ് 2018 മുതൽ നടനെ കൊല്ലാൻ ഗൂഢാലോചന നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ഇതാദ്യമല്ല സല്‍മാന്‍ ഖാന് വധഭീഷണി ലഭിക്കുന്നത്. മുന്‍പ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ലോറൻസ് ബിഷ്‌ണോയി വധഭീഷണി മുഴക്കിയിരുന്നു. ബിഷ്‌ണോയി സമൂഹത്തിൽ, കൃഷ്ണമൃഗങ്ങളെ പവിത്രമായി കണക്കാക്കുന്നു, ഈ സാഹചര്യത്തില്‍ അവയെ വേട്ടയാടിയത് സമുദായത്തിലെ ആളുകളെ ചൊടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...