ഹിന്ദുവികാരം വ്രണപ്പെടുത്തി, രാജമൗലിയുടെ RRRനെതിരെ BJP

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച് ബാഹുബലി സിനിമ നിര്‍മ്മാതാവ് എസ്. എസ്.  രാജമൗലിക്കെതിരെ  BJP. 

Last Updated : Nov 2, 2020, 07:34 PM IST
  • ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച് ബാഹുബലി സിനിമ നിര്‍മ്മാതാവ് എസ്. എസ്. രാജമൗലിക്കെതിരെ BJP.
  • ബാഹുബലിക്ക് ശേഷം എസ്. എസ്. രാജമൗലി (SS Rajamouli) ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ.
  • ആർആർആർ സിനിമയിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്ര൦ മുസ്ലീം തൊപ്പിയണിയുന്നതായി ടീസറില്‍ കാണാം. ഇതാണ് വിവാദത്തിന് വഴിതെളിച്ചത്.
ഹിന്ദുവികാരം വ്രണപ്പെടുത്തി, രാജമൗലിയുടെ RRRനെതിരെ BJP

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച് ബാഹുബലി സിനിമ നിര്‍മ്മാതാവ് എസ്. എസ്.  രാജമൗലിക്കെതിരെ  BJP. 

ബാഹുബലിക്ക് ശേഷം എസ്. എസ്.  രാജമൗലി  (SS Rajamouli) ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ.  ഉടന്‍ റിലീസാകാനിരിക്കുന്ന  ഈ ചിത്രത്തില്‍  ഹൈന്ദവ  വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച്   തെലങ്കാന ബി ജെ പി രംഗത്തെത്തിയിരിയ്ക്കുകയാണ്.
 
ആർആർആർ സിനിമയിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്ര൦ മുസ്ലീം തൊപ്പിയണിയുന്നതായി ടീസറില്‍ കാണാം. ഇതാണ്  വിവാദത്തിന് വഴിതെളിച്ചത്.

വലിയൊരു വിഭാഗത്തിന്‍റെ ആരാധനാമൂര്‍ത്തിയെ അവഹേളിക്കലാണ് വികാലമായ വേഷങ്ങള്‍ ധരിപ്പിച്ചിരിക്കുന്നതിലൂടെ ചെയ്തതിരിക്കുന്നത്. തെലങ്കാനയിലെ ഗോത്രവിഭാഗം ആരാധിക്കുന്ന കോമരം ഭീം എന്ന മൂര്‍ത്തിയെ വികലമായി ചിത്രീകരിക്കുന്നതിലൂടെ ആ സമൂഹത്തെ അവഹേളിച്ചിരിക്കുകയാണ്. ഇസ്ലാമിക നേതൃത്വങ്ങളായ നിസാമിന്‍റെയോ ഇപ്പോഴത്തെ നേതാവ് ഒവൈസിയുടേയോ ഒരു കഥാപാത്രം ഇത്തരത്തില്‍ ചെയ്യാന്‍ രാജമൗലി ധൈര്യപ്പെടുമോ? BJP  തെലങ്കാന അദ്ധ്യക്ഷന്‍ ബണ്ടി സഞ്ജയ് ചോദിച്ചു.

'കോമരം ഭീമിന്‍റെ  കഥ വളച്ചൊടിച്ച് സിനിമ എടുത്താൽ, ആദിവാസികളുടെ വികാരത്തെ ചോദ്യം ചെയ്താൽ, ഞങ്ങൾ നിങ്ങളെ വടികൊണ്ട് അടിക്കും.  സിനിമ തിയറ്ററിലെത്തിയാൽ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ കത്തിക്കും' ആദ്ദേഹം താക്കീത്  നല്‍കി. ചരിത്രപരമായ വസ്തുതകള്‍ രാജമൗലി വളച്ചൊടിയ്ക്കുകയാണെന്നും  ആദ്ദേഹം ആരോപിച്ചു.

സിനിമയിലെ കഥാപാത്രങ്ങളായി അഭിനയിക്കുന്നവരെ  എതിര്‍ക്കുന്നില്ല. എന്നാല്‍ സിനിമയിലെ രംഗങ്ങള്‍ നല്‍കുന്ന സന്ദേശത്തെ ശക്തമായി എതിര്‍ക്കും. ഇക്കാലത്ത് ഹിന്ദു വികാരങ്ങളെ വ്ര ണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്നും അത് അനുവദിക്കാനാകില്ലെന്നും സഞ്ജയ് പറഞ്ഞു

ബാഹുബലിക്ക് ശേഷം എസ്. എസ്.  രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ (RRR). രൗദ്രം രണം രുദിരം എന്നതിന്‍റെ  ചുരുക്കപ്പേരാണ് ഇത്.  450 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 

അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂണിയർ എൻടിആറാണ്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ  കേന്ദ്ര കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് ഇത്. 

Also read: ഹൈന്ദവ സംഘടനകളുടെ കനത്ത പ്രതിഷേധം, അക്ഷയ് കുമാറിന്‍റെ ചിത്രം 'ലക്ഷ്മി ബോംബ്' ഇനി " ലക്ഷ്മി"

അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ ഗോത്ര നേതാക്കളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും എന്നാല്‍, ഇത് അവരുടെ ജിവിതകഥയല്ല എന്നും  RRR സിനിമ പ്രഖ്യാപിച്ചപ്പോള്‍ രാജമൗലി പറഞ്ഞിരുന്നു. 

Also read: Laxmmi Bomb: ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് കര്‍ണി സേന, അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ്

എന്നാല്‍, ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ഇതുവരെ നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിട്ടില്ല.

Trending News