മലയാളത്തിന്റെ അഭിമാന സ്തംഭങ്ങളാണ് മമ്മൂട്ടിയും (Mammootty) മോഹന്‍ലാലും (Mohanlal). അക്കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവും ഉണ്ടാവില്ല. എന്നാല്‍ ബോക്സ് ഓഫീസില്‍ അത്ഭുതം തീര്‍ക്കുന്നതില്‍ മമ്മൂക്കയെ അപ്രസക്തനാക്കി ലാലേട്ടന് (Lalettan) മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Lion of the Arabian Sea- Marakkar: Arabikadalinte Simham) റിലീസിന് മുന്നേ തന്നെ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്തു.
ഇന്ത്യന്‍ മൂവീ ഡാറ്റാ ബേസിലെ (ഐഎംഡിബി) കണക്കുകള്‍ പ്രകാരം, മലയാള സിനിമയില്‍ 100 കോടി ക്ലബ്ബില്‍ കയറിയ രണ്ടേ രണ്ട് ചിത്രങ്ങളേ ഉള്ളു. അത് മോഹന്‍ലാല്‍ നായകനായ പുലിമുരുഗനും ലൂസിഫറും മാത്രമാണ്. മരയ്ക്കാര്‍ കൂടി എത്തുന്നതോടെ, അത് മൂന്നായി മാറുകയാണിപ്പോള്‍.
Also Read: Marakkar Arabikkadalinte Simham: ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ
ഐഎംഡിബി കണക്കുകള്‍ പ്രകാരം പുലിമുരുഗന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 135.5 കോടി രൂപയാണ്. അതില്‍ വേള്‍ഡ് വൈഡ് ഷെയര്‍ മാത്രം 64.2 കോടി രൂപയാണ്. ലൂസിഫറിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 128 കോടിയാണ്. വേള്‍ഡ് വൈഡ് ഷെയര്‍ 61 കോടി രൂപയും.
ഈ പട്ടികയില്‍ ആദ്യ പത്ത് സിനിമകളില്‍ ഒന്ന് പോലും മമ്മൂട്ടിയുടേതായിട്ടില്ല. പുലിമുരുഗനും ലൂസിഫറിനും തൊട്ടുപിറകില്‍ ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' ആണുള്ളത്. കുറുപ്പിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 74.7 കോടിയാണ് എന്നാണ് പറയുന്നത്. വേള്‍ഡ് വൈഡ് ഷെയര്‍ 36.7 കോടി രൂപയും. എന്തായാലും കുറുപ്പ് ഇപ്പോഴും തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ആദ്യ പത്തില്‍ മോഹന്ലാലിന്റേതായുള്ള മറ്റ് ചിത്രങ്ങള്‍ ഇവയാണ്- ദൃശ്യം, കായംകുളം കൊച്ചുണ്ണി (അതിഥി വേഷം), ഒപ്പം, ഒടിയന്. 2013 ല്‍ ഇറങ്ങിയ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം, അന്ന് നേടിയത് 72 കോടി രൂപയുടെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ ആണ്. 2013 ല്‍ ആയിരുന്നു ഇത് എന്ന് കൂടി ഓര്‍ക്കണം. നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 66.5 കോടി രൂപയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍.
2016 ല്‍ പുറത്തിറങ്ങിയ പ്രിയദര്ശന് ചിത്രമായ 'ഒപ്പം' 57 കോടി രൂപയുടെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ ആണ് സ്വന്തമാക്കിയത്. 2018 ല്‍, ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ 'ഒടിയന്' 56 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടി. കളക്ഷന്റെ കാര്യത്തിൽ മുന്നിലുള്ള മറ്റൊരു മോഹൻലാൽ സിനിമ 'മുന്തിരി വള്ളികൾ തളിർക്കുമ്പോൾ' ആണ്. 2017 ൽ പുറത്തിറങ്ങിയ സിനിമ നേടിയത് 49 കോടിയുടെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ആണ്.
ഏറ്റവും അധികം കളക്ഷൻ നേടിയ ആദ്യത്തെ പത്ത് മലയാള സിനിമകളിൽ ഒന്ന് പോലും മമ്മൂട്ടിയുടേതായി ഇല്ല. ഐഎംഡിബി പ്രകാരം ഏറ്റവും അധികം കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രം 'മധുരരാജ' ആണ്. 2019 ൽ ഇറങ്ങിയ ചിത്രം വേൾഡ് വൈഡ് ആയി 47.5 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. ഇതിന് തൊട്ടുപിറകിൽ ഉള്ളത് 2017 ൽ പുറത്തിറങ്ങയ ദി ഗ്രേറ്റ് ഫാദർ ആണ്. 43.5 കോടിയാണ് ഗ്രോസ് കളക്ഷൻ. 2018 ൽ പുറത്തിറങ്ങിയ 'അബ്രഹാമിന്റ സന്തതികൾ' നേടിയത് 42.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ആണ്. 2019 ൽ പുറത്തിറങ്ങിയ 'മാമാങ്കം' നേടിയത് 32.5 കോടി രൂപയും.
'മരയ്ക്കാർ; അറബിക്കടലിന്റെ സിംഹം' റിലീസ് കേന്ദ്രങ്ങളുടെ കാര്യത്തിലും പ്രതിദിന ഷോകളുടെ കാര്യത്തിലും റെക്കോർഡ് സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ്. സിനിമയെ കുറിച്ച് പുറത്ത് വരുന്നത് മിക്സഡ് റിയാക്ഷനുകളാണെങ്കിലും, ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ മരയ്ക്കാർക്ക് കഴിഞ്ഞു എന്ന് തന്നെയാണ് വിലയിരുത്തൽ.