ടോവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫ് (Basil Joseph) സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയിലെ (Minnal Murali) പുതിയ ഗാനം പുറത്തിറക്കി അണിയറപ്രവർത്തകർ. 'ഉയിരെ' എന്ന തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ് (Shaan Rahman). മനു മഞ്ജിത്താണ് വരികൾ എഴുതിയിരിക്കുന്നത്. നാരായണി ഗോപനും മിഥുൻ ജയരാജും കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായ തീ മിന്നൽ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. സുഷിൻ ശ്യാമാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുശിൻ ശ്യാമും മാർത്യനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
Also Read: Minnal Murali Song : "നാടിനാകെ കാവലാകാൻ വീരൻ വന്നിറങ്ങി" മിന്നൽ മുരളിയുടെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി
അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യ ചിത്രമായ കുഞ്ഞിരാമയണവും രണ്ടാമത് ടൊവിനൊക്കൊപ്പം ചേർന്ന് ചെയ്ത ഗോദയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു.
Also Read: Minnal Murali | മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ വന്നു ! മിന്നൽ മുരളി ട്രയലർ പുറത്തിറങ്ങി
മലയാളത്തിന് (Malayalam) പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുങ്ക് എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ (Theatre) റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. തമിഴിൽ മിന്നൽ മുരളി (Minnal Murali) എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും (Mr Murali) തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...