Kaithi Hindi Remake: 'കൈതി' ഹിന്ദി റീമേക്ക് അടുത്ത വർഷം, റിലീസ് തിയതി പ്രഖ്യാപിച്ചു

2023 മാർച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഭോല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 05:47 PM IST
  • 2023 മാർച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.
  • ഭോല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
  • കൈതിയുടെ ഹിന്ദി റീമേക്കിൽ നായകനാകുന്നത് അജയ് ദേവ്​ഗൺ ആണ്.
  • അജയ് ദേവ്​ഗൺ ആണ് റിലീസ് തിയതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
Kaithi Hindi Remake: 'കൈതി' ഹിന്ദി റീമേക്ക് അടുത്ത വർഷം, റിലീസ് തിയതി പ്രഖ്യാപിച്ചു

കാർത്തിയെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു കൈതി. 2019ൽ ഇറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ പറയാം കൈതിയെ. ഏറ്റവും വലിയ സാമ്പത്തികവിജയവുമായിരുന്നു ചിത്രം. ഇപ്പോഴിത ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ കുറിച്ചുള്ള പുതിയ വിശേഷമാണ് പുറത്തു വന്നിരിക്കുന്നത്. കൈതിയുടെ ഹിന്ദി പതിപ്പ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. 2023 മാർച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഭോല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൈതിയുടെ ഹിന്ദി റീമേക്കിൽ നായകനാകുന്നത് അജയ് ദേവ്​ഗൺ ആണ്. അജയ് ദേവ്​ഗൺ ആണ് റിലീസ് തിയതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നടി തബുവും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ajay Devgn (@ajaydevgn)

 

Also Read: Makal Release Date: സത്യൻ അന്തിക്കാടിന്റെ 'മകൾ' ഏപ്രിൽ 29ന് തിയേറ്ററുകളിൽ

 

'തമിഴിലെ സൂപ്പർഹിറ്റ് ചിത്രം കൈതിയുടെ റീമേക്കായ ഭോലായുടെ റിലീസ് തിയതി സന്തോഷപൂർവ്വം അറിയിക്കുന്നു. 2023 മാർച്ച് 30നാണ് സിനിമ റിലീസ് ചെയ്യുന്നത്' എന്നാണ് അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തത്.

Also Read: KGF:കെ ജി എഫ് രണ്ടാംഭാഗത്തിന്റെ സംഭാഷണം എഴുതാൻ ആഗ്രഹമുണ്ടായിരുന്നു; ആദ്യഭാഗത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുധാംശു മനസ്സ് തുറക്കുന്നു

 

കൈതിയുടെ നിർമ്മാതാവ് എസ് ആർ പ്രഭു തന്നെയാണ് ഹിന്ദി റീമേക്കും തിയേറ്ററുകളിലെത്തിക്കുന്നത്. ലോകേഷ് കനകരാജിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കൈതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News