ഞാൻ ജോണി ഡെപ്പിനെ ഇപ്പോഴും സ്നേഹിക്കുന്നു; ആംബർ ഹേർഡ്സ്

ഇത്തരത്തിൽ തുടർച്ചയായി വെല്ല് വിളികൾ നേരിടേണ്ടി വന്ന താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സിനിമാ ലോകത്ത് ചർച്ചയാകുകയാണ്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും താൻ ഇപ്പോഴും ജോണി ഡെപ്പിനെ സ്നേഹിക്കുന്നു എന്നാണ് ആംബർ ഹേർഡ്സ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 17, 2022, 05:41 PM IST
  • താൻ ഇപ്പോഴും ജോണി ഡെപ്പിനെ സ്നേഹിക്കുന്നു എന്നാണ് ആംബർ ഹേർഡ്സ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.
  • കേസിന് വിധി വന്നതിന് പുറമേ ആംബർ ഹേർഡ്സിന് വളരെ കടുത്ത സൈബർ ബുള്ളിയിംഗ് നേരിടേണ്ടി വന്നു.
  • 2015 മുതൽ 2017 വരെ മാത്രം നീണ്ട് നിന്ന വൈവാഹിക ബന്ധമായിരുന്നു ആംബർ ഹേർഡ്സിനും ജോണി ഡെപ്പിനും ഇടയിൽ ഉണ്ടായിരുന്നത്.
ഞാൻ ജോണി ഡെപ്പിനെ ഇപ്പോഴും സ്നേഹിക്കുന്നു; ആംബർ ഹേർഡ്സ്

ഹോളീവുഡ് സിനിമാ ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കിയ ഒരു വിവാഹ ബന്ധമായിരുന്നു ജോണി ഡെപ്പ്, ആംബർ ഹേർഡ്സ് താര ദമ്പതികളുടേത്. ഇരുവർക്കുമിടയിൽ നിലനിന്ന മാനനഷ്ട കേസിന്‍റെ വിധി ജൂൺ ഒന്നിന് പുറത്ത് വന്നിരുന്നു. ആദ്യം നിരവധി തിരിച്ചടികൾ നേരിട്ടുവെങ്കിലും അന്തിമ വിധി ജോണി ഡെപ്പിന് അനുകൂലമായിരുന്നു. കേസിന് വിധി വന്നതിന് പുറമേ ആംബർ ഹേർഡ്സിന് വളരെ കടുത്ത സൈബർ ബുള്ളിയിംഗ് നേരിടേണ്ടി വന്നു. ആംബർ ഹേർഡ്സിന് നേരെ ഉണ്ടാകുന്ന ശക്തമായ എതിർപ്പ് കാരണം അക്വാമാൻ 2 ന്‍റെ നിര്‍മ്മാതാക്കളായ വാർണർ ബ്രദേഴ്സ് ആംബർ ഹേർഡ്സ് ഈ ചിത്രത്തിൽ അഭിനയിച്ച രംഗങ്ങൾ മറ്റൊരു നടിയെ ഉപയോഗിച്ച് റീ ഷൂട്ട് ചെയ്യാനുള്ള തീരുമാനവും എടുത്തിരുന്നു. 

ഇത്തരത്തിൽ തുടർച്ചയായി വെല്ല് വിളികൾ നേരിടേണ്ടി വന്ന താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സിനിമാ ലോകത്ത് ചർച്ചയാകുകയാണ്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും താൻ ഇപ്പോഴും ജോണി ഡെപ്പിനെ സ്നേഹിക്കുന്നു എന്നാണ് ആംബർ ഹേർഡ്സ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. മാത്രമല്ല ജോണി ഡെപ്പുമായി വിവാഹ ബന്ധത്തിൽ ഉണ്ടായിരുന്ന സമയത്ത് താൻ വളരെ ഭയാനകവും തരംതാഴ്ന്നതുമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും താരം ഈ അഭിമുഖത്തിൽ വെളിപ്പെടുത്തി. താരത്തിന്‍റെ വാക്കുകളിലേക്ക്, 'ഞാൻ ഇപ്പോഴും അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്. ഞങ്ങൾ വിവാഹ ബന്ധത്തിൽ ആയിരുന്നപ്പോൾ അത് തകരാതിരിക്കാൻ എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തു. 

Read Also: ദിൽഷ ബിഗ് ബോസ് ഫൈനലിൽ; റോബിന്റെ നിഴലെന്ന് കളിയാക്കിയവർക്ക് മറുപടി; ടിക്കറ്റ് ടു ഫിനാലെയ്ക്ക് അവസാനം

പക്ഷെ ഞാൻ അതിൽ പരാജയപ്പെട്ടു. വിവാഹ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഞാൻ നിരവധി തെറ്റുകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ എപ്പോഴും സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ വക്കീൽ ശരിക്കുള്ള പ്രശ്നങ്ങളിൽ നിന്ന് ജൂറിയുടെ ശ്രദ്ധ തിരിച്ചു. അത് എന്നെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. ശരിയാണ് ഞാൻ ഈ ബന്ധത്തിൽ വളരെ ഭീകരമായ ചില കാര്യങ്ങൾ പറയുകയും ചെയ്യുകയും ഉണ്ടായിട്ടുണ്ട്. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലുള്ള കാര്യങ്ങളാണ് ആ സമയത്ത് ഉണ്ടായത്. അതിൽ എനിക്ക് പശ്ചാത്താപം ഉണ്ടെന്നുമാണ് ആംബർ ഹേർഡ് അഭിമുഖത്തിൽ പറഞ്ഞത്. 

2018 ലാണ് ജോണി ഡെപ്പ് ആംബർ ഹേർഡ്സിനെതിരെ 50 മില്ല്യൺ ഡോളറിന്‍റെ മാനനഷ്ട കേസ് ഫയൽ ചെയ്യുന്നത്. വാഷിങ്ങ്ടൺ പോസ്റ്റ് എന്ന പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ ആംബർ ഹേർഡ്സ് വിവാഹ സമയത്ത് താൻ ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞതിനെത്തുടർന്നായിരുന്നു ജോണി ഡെപ്പ് മാന നഷ്ട കേസ് ഫയൽ ചെയ്യുന്നത്. ഇതിനെത്തുടർന്ന് ആംബർ ഹേർഡ്സ് ജോണിക്കെതിരെ 100 മില്ല്യൺ ഡോളറിന്‍റെ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ഇവയുടെ വിധിയാണ് ജൂൺ ഒന്നിന് ജോണി ഡെപ്പിന് അനുകൂലമായി പ്രഖ്യാപിച്ചത്. 2015 മുതൽ 2017 വരെ മാത്രം നീണ്ട് നിന്ന വളരെ ചെറിയ ഒരു വൈവാഹിക ബന്ധമായിരുന്നു ആംബർ ഹേർഡ്സിനും ജോണി ഡെപ്പിനും ഇടയിൽ ഉണ്ടായിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News