Jr NTR: നാൽപ്പതാം പിറന്നാൾ ആഘോഷിച്ച് ജൂനിയർ എൻടിആർ; ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ മുതൽ ഓസ്കർ പുരസ്കാരം വരെ, നേട്ടങ്ങൾ വെട്ടിപ്പിടിച്ച താരം

Jr NTR Birthday: ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ മുപ്പതോളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. വലിയൊരു ആരാധകവൃന്ദം തന്നെയാണ് ജൂനിയർ എൻടിആറിനുള്ളത്.

Written by - Zee Malayalam News Desk | Last Updated : May 20, 2023, 12:59 PM IST
  • എട്ടാം വയസ്സിൽ തെലുങ്ക് ചരിത്ര നാടകമായ ബ്രഹ്മർഷി വിശ്വാമിത്രയിൽ ബാലതാരമായാണ് ജൂനിയർ എൻടിആർ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്
  • ഗുണശേഖർ സംവിധാനം ചെയ്ത പുരാണ ചിത്രമായ രാമായണം (1996) എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായക വേഷം ചെയ്തത്
  • മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ ചിത്രം നേടി
Jr NTR: നാൽപ്പതാം പിറന്നാൾ ആഘോഷിച്ച് ജൂനിയർ എൻടിആർ; ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ മുതൽ ഓസ്കർ പുരസ്കാരം വരെ, നേട്ടങ്ങൾ വെട്ടിപ്പിടിച്ച താരം

നന്ദമുരി താരക രാമറാവു എന്ന ജൂനിയർ എൻടിആർ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടന്മാരിലൊരാളാണ്. ഇന്ന് മെയ് 20 ന് തന്റെ നാൽപ്പതാം ജന്മദിനം ആഘോഷിക്കുകയാണ് താരം. ഓസ്കാർ പുരസ്കാരം നേടിയ ആർആർആർ ഉൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ നേടിയ താരമാണ് ജൂനിയർ എൻടിആർ.

ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ മുപ്പതോളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. വലിയൊരു ആരാധകവൃന്ദം തന്നെയാണ് ജൂനിയർ എൻടിആറിനുള്ളത്. ജൂനിയർ എൻടിആറിന്റെ ആദി, സിംഹാദ്രി, യമദോംഗ, ബൃന്ദാവനം തുടങ്ങിയ സിനിമകൾ നടന്റെ അഭിനയ മികവ് തെളിയിച്ച ചിത്രങ്ങളാണ്.

എട്ടാം വയസ്സിൽ തെലുങ്ക് ചരിത്ര നാടകമായ ബ്രഹ്മർഷി വിശ്വാമിത്രയിൽ ബാലതാരമായാണ് ജൂനിയർ എൻടിആർ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഗുണശേഖർ സംവിധാനം ചെയ്ത പുരാണ ചിത്രമായ രാമായണം (1996) എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായക വേഷം ചെയ്തത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ ചിത്രം നേടി.

ALSO READ: Devara: ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം 'ദേവര'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു

2002ൽ അദ്ദേഹം ആക്ഷൻ ഡ്രാമ ചിത്രമായ ആദിയിൽ നായകനായി അഭിനയിച്ചു. ആ ചിത്രം വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ പ്രത്യേക ജൂറി നന്ദി അവാർഡ് ലഭിച്ചു. 2007ൽ, ജൂനിയർ എൻടിആർ സംവിധായകൻ എസ്എസ് രാജമൗലിയുമായി ചേർന്ന് സോഷ്യോ ഫാന്റസി ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രമായ യമദോംഗ ചെയ്തു. ഈ ചിത്രത്തിലൂടെ തെലുങ്കിലെ മികച്ച നടനുള്ള ആദ്യ ഫിലിംഫെയർ അവാർഡ് നേടി.

നന്നാക്കു പ്രേമത്തോ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം നേടി. 2017ലെ ബിഗ് ബോസ് തെലുങ്കിന്റെ ആദ്യ സീസണിലെ അവതാരകനായിരുന്നു അദ്ദേഹം. ജപ്പാനിലെ ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ബാദ്‌ഷാ എന്ന ചിത്രത്തിലൂടെ താരത്തിന് ജപ്പാനിലും വലിയ ആരാധകവൃന്ദമുണ്ട്.ജൂനിയർ എൻടിആർ-എസ്എസ് രാജമൗലി കൂട്ടുകെട്ട് ആർആർആർ (2022) ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ഇത് ലോകമെമ്പാടുമായി 1,132 കോടി രൂപ കളക്ഷൻ നേടി.

മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാദമി അവാർഡ്, മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷൻ (എച്ച്‌സി‌എ) അവാർഡുകളിൽ മികച്ച സ്റ്റണ്ട്, മികച്ച ആക്ഷൻ ഫിലിം, മികച്ച ഇന്റർനാഷണൽ ഫിലിം, മികച്ച ഗാനം എന്നിവ ഉൾപ്പെടെ നാല് അവാർഡുകൾ ആർആർആർ നേടി. ജൂനിയർ എൻടിആറിന് എച്ച്‌സി‌എ സ്‌പോട്ട്‌ലൈറ്റ് അവാർഡ് 2023ഉം ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News