Jailer: ഒന്നും അവസാനിച്ചിട്ടില്ല; ജയിലറിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് നെല്‍സണ്‍

Nelson hints Jailer part 2: രണ്ടാം ഭാഗത്തിൽ ശിവരാജ് കുമാറിനും മോഹൻലാലിനും കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 10:10 AM IST
  • രാജ്യത്തിനകത്തും പുറത്തും ആഘോഷിക്കപ്പെടുകയാണ് രജനികാന്തിൻ്റെ ജയിലര്‍.
  • നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വമ്പൻ ഹിറ്റാകുമെന്ന് ഉറപ്പായി.
  • റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ജയിലര്‍ 150 കോടി ക്ലബ്ബിലെത്തി.
Jailer: ഒന്നും അവസാനിച്ചിട്ടില്ല; ജയിലറിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് നെല്‍സണ്‍

രാജ്യത്തിനകത്തും പുറത്തും ആഘോഷിക്കപ്പെടുകയാണ് രജനികാന്ത് ചിത്രമായ ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ജയിലര്‍ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

ഇപ്പോള്‍ ഇതാ ജയിലറിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെല്‍സണ്‍. ജയിലര്‍ പാര്‍ട്ട് 2 ആലോചിക്കുന്നുണ്ടെന്ന് നെല്‍സണ്‍ പറഞ്ഞതായി മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. ജയിലറിന് പുറമെ, ബീസ്റ്റ്, ഡോക്ടര്‍, കൊലമാവ് കോകില എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് നെല്‍സണ്‍ പറഞ്ഞിരിക്കുന്നത്. ഇതിന് പുറമെ, രജനികാന്തിനെയും വിജയ് യെയും ഒന്നിപ്പിച്ചുള്ള സിനിമയും സ്വപ്‌നം കാണുന്നുണ്ടെന്ന് നെല്‍സണ്‍ പറഞ്ഞതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയിരിക്കുന്നത്. 

ALSO READ: ഇത് മാസ് കാ ബാപ്പ്; വീണ്ടും മാത്യുവായി പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍; ചിത്രം വൈറല്‍

പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുക്കിയ ജയിലറില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നതാണ് ജയിലറിന്റെ വന്‍ വിജയത്തിന് കരുത്തേകിയത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും കാമിയോ വേഷങ്ങളിലെത്തി മാസ് കാണിച്ചത് തെന്നിന്ത്യന്‍ ഭാഷകളില്‍ ജയിലര്‍ സ്വീകരിക്കപ്പെട്ടതില്‍ പ്രധാന പങ്കുവഹിച്ചു. കൂടാതെ, കാവലയ്യ ഗാനത്തിലൂടെ തമന്ന നേരത്തെ തന്നെ ജയിലറില്‍ സാന്നിധ്യം അറിയിച്ചിരുന്നു. 

രമ്യാ കൃഷ്ണന്‍, വസന്ത രവി, വിനായകന്‍, സുനില്‍, കിഷോര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ജയിലറില്‍ അണിനിരന്നത്. വിനായകന്‍ ആദ്യാവസാനം മികച്ച വില്ലനായപ്പോള്‍ തലൈവര്‍ രജനികാന്തിന്റെ മാസും മോഹന്‍ലാലിന്റെ സ്വാഗുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. 

ലൂസിഫറിന് ശേഷം മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമോ ഹിറ്റുകളോ ലഭിക്കാതിരുന്നതോടെ ആരാധകര്‍ വലിയ നിരാശയിലായിരുന്നു. എന്നാല്‍ വെറും മിനിട്ടുകള്‍ മാത്രം ജയിലറില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാല്‍ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയതെന്ന് ആരാധകര്‍ പറയുന്നു. മാത്യു എന്ന അധോലോക നായകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോസ്റ്റിയൂമിലും സ്‌റ്റൈലിലും അടിമുടി വ്യത്യസ്തനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയിലറിന് രണ്ടാം ഭാഗം വരുമ്പോള്‍ മോഹന്‍ലാലിനും ശിവരാജ് കുമാറിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News