Chaaver Release Date: ടിനു പാപ്പച്ചന്റെ 'ചാവേർ' ഉടൻ തിയേറ്ററുകളിലേക്ക്! റിലീസ് തിയതി പ്രഖ്യാപിച്ചു

ചാക്കോച്ചനും, അർജുനും, ആന്റണിയും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തി ഇന്ന് റിലീസ് തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 04:35 PM IST
  • കുഞ്ചാക്കോ ബോബൻ, അന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സെപ്റ്റംബർ 21ന് തിയേറ്ററുകളിലെത്തും.
  • പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചത്.
  • ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജിന്‍റോ ജോര്‍ജാണ്.
Chaaver Release Date: ടിനു പാപ്പച്ചന്റെ 'ചാവേർ' ഉടൻ തിയേറ്ററുകളിലേക്ക്! റിലീസ് തിയതി പ്രഖ്യാപിച്ചു

അജഗജാന്തരം എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ചാവേറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബൻ, അന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സെപ്റ്റംബർ 21ന് തിയേറ്ററുകളിലെത്തും. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളായ ചാക്കോച്ചനും, അർജുനും, ആന്റണിയും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തി ഇന്ന് റിലീസ് തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിപ്രായം നേടിയ ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേർ. ജോയ് മാത്യുവാണ് ചാവേറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുൺ നാരയണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജിന്‍റോ ജോര്‍ജാണ്.

എഡിറ്റിംഗ് - നിഷാദ് യൂസഫ്, സംഗീതം - ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - മെല്‍വി ജെ, മേക്കപ്പ് - റോണക്സ് സെവ്യര്‍, സ്റ്റണ്ട് - സുപ്രീം സുന്ദര്‍, വിഎഫ്എക്സ് - എക്സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് - അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ - കിരണ്‍ എസ്, അനന്ദു വിജയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News